പ്രധാന്‍മന്ത്രി ആവാസ് യോജനയുടെ പരസ്യത്തില്‍ മോദിക്കൊപ്പം പ്രത്യക്ഷപ്പെട്ടു; സംഭവത്തെപ്പറ്റി ഒരറിവും ഇല്ലെന്ന് തുറന്ന് പറഞ്ഞ് പരസ്യത്തിലെ വീട്ടമ്മ; ആറംഗ കുടുംബം കഴിയുന്നത് വാടക വീട്ടില്‍; കേന്ദ്രസര്‍ക്കാരിന്റെ പരസ്യങ്ങളില്‍ അറിവോ സമ്മതമോ കൂടാതെ പ്രത്യക്ഷപ്പെടേണ്ടി വരുന്ന ഉത്തരേന്ത്യന്‍ സ്ത്രീകളുടെ ഗതികേട്; ന്യൂസ് ലോണ്ടറിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍; വീഡിയോ കാണാം
സ്വന്തം ലേഖകന്‍ കൊല്‍ക്കത്ത: പ്രധാനമന്ത്രിയുടെ ചിത്രത്തോടൊപ്പം പ്രധാനമന്ത്രിയുടെ ഭവനനിര്‍മ്മാണ പദ്ധതിയായ പ്രധാന്‍ മന്ത്രി ആവാസ് യോജന(പി.എം.എ.എസ്)യുടെ പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ട സ്ത്രീ കഴിയുന്നത് ദരിദ്രമായ ചുറ്റുപാടിലെന്ന് കണ്ടെത്തി മാധ്യമങ്ങള്‍. ബംഗാളിലെ പത്രങ്ങളില്‍ വന്ന പരസ്യത്തില്‍ കണ്ട ലക്ഷ്മീ ദേവി എന്ന ബംഗാളിലെ ബൗബസാര്‍ മേഖലയിലെ താമസക്കാരിയായ സ്ത്രീ സ്വന്തമായി വീടില്ലാത്തതിനാല്‍ വാടക വീട്ടിലാണ് കഴിയുന്നത്. പരസ്യത്തില്‍ കാണുന്ന വീട്ടമ്മ താന്‍തന്നെയാണെന്നും എന്നാല്‍ പരസ്യത്തെകുറിച്ച് തനിക്ക് ഒരറിവുമില്ലെന്നും ലക്ഷ്മീ ദേവി പ്രതികരിച്ചു. ബംഗാളില്‍ 24 ലക്ഷം കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ സ്‌കീമില്‍ നിന്നും ആനുകൂല്യം ലഭിച്ചെന്നാണ് പരസ്യം. എന്നാല്‍ […]