play-sharp-fill

മദ്യ നിരോധന മേഖലയായ അട്ടപ്പാടിയിൽ വാറ്റുമായി റിട്ട. എസ് ഐ പിടിയിൽ: സിനിമയിലെ നായകൻ ലോക്ക് ഡൗണിൽ വില്ലനായി

സ്വന്തം ലേഖകൻ പാലക്കാട്: മദ്യ നിരോധന മേഖലയായ അട്ടപ്പാടിയിലൂടെ മദ്യവുമായി പോകുന്നയാളെ പിടികൂടുന്നതും തുടർന്നുണ്ടായ സംഭവങ്ങളും ആയിരുന്നു അയ്യപ്പനും കോശിയും എന്ന സിനിമയിലെ ഇതിവൃത്തം. മദ്യം പിടികൂടുന്ന അയ്യപ്പൻ നായർ എന്ന റിട്ട. എസ് ഐ ആയി ബിജു മേനോൻ നായക തുല്യ കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്തു. എന്നാൽ , ലോക്ക് ഡൗൺ കാലത്ത് നായകനായ പൊലീസുകാരൻ വില്ലനാകുന്ന കാഴ്ചയാണ് അട്ടപ്പാടിയിൽ. ചാരായം വാറ്റുന്നവരെയും വ്യാജമദ്യനിർമ്മാണം നടത്തുന്നവരെയും പിടികൂടാൻ എക്‌സൈസും പൊലീസും പരിശ്രമിക്കുന്നുണ്ട്. ഇതിനിടയിലാണ് അട്ടപ്പാടിയിൽ ആയിരം ലിറ്റർ വാഷുമായി റിട്ട. എസ.്‌ഐ പനംതോട്ടം […]