ടിക്കറ്റ് മെഷീനുകൾ വാങ്ങിയ ഇനത്തിൽ ഒരു കോടി കടം ; പണം നൽകാതായതോടെ മെഷീനിന്റെ സെർവർ തകരാറിലാക്കി ബാഗ്ലൂരിലെ ഇലക്ടോണിക് കമ്പനി
സ്വന്തം ലേഖിക തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിക്ക് ഇലക്ട്രോണിക് ടിക്കറ്റ് മെഷീൻ നൽകിയ കമ്പനി ഒരു കോടി രൂപ വാടക കുടിശിക നൽകാനുണ്ടെന്ന് ആരോപിച്ച് സെർവർ പ്രവർത്തനരഹിതമാക്കി. സെർവറിന്റെ പാസ് വേഡ് മാറ്റിയാണ് ബംഗളൂരുവിലെ കമ്പനി പണി കൊടുത്തത്. അതേസമയം, ഇത്രയും പണം നൽകാനില്ലെന്നാണ് കെ.എസ്.ആർ.ടി.സിയുടെ വാദം. കോർപറേഷന്റെ കണക്ക് പ്രകാരം 19 ലക്ഷം രൂപയാണ് നൽകാനുള്ളത്. പുതിയ ടിക്കറ്റ് മെഷീനുകൾ വാങ്ങാൻ തീരുമാനിച്ചതിനാൽ പഴയ സെർവർ സംവിധാനം ഉപേക്ഷിക്കാൻ നേരത്തേ തീരുമാനിച്ചിരുന്നു. അപ്പോഴും കുടിശിക കൊടുക്കാതെ രക്ഷപ്പെടാനായിരുന്നു ശ്രമം. പുതിയതിനായി ആറു തവണ ടെൻഡർ […]