ഹെൽത്ത് ഇൻസ്പെക്ടറടക്കം രണ്ട് ജീവനക്കാർക്ക് കോവിഡ് ; ഏറ്റുമാനൂർ നഗരസഭ ഓഫീസ് അടച്ചു :സെക്രട്ടറിയടക്കമുള്ള 24 ജീവനക്കാർ ക്വാറന്റൈനിൽ
തേർഡ് ഐ ബ്യൂറോ കോട്ടയം : ഹെൽത്ത് ഇൻസ്പെക്ടർക്കും രണ്ട് ജീവനക്കാർക്കും കോവിഡ് സ്ഥിരീകരിക്കുകയും സെക്രട്ടറിയടക്കം 24 പേർ ക്വാറന്റൈനിൽ ആവുകയും ചെയ്തതോടെ ഏറ്റമാനൂർ നഗരസഭാ ഓഫീസ് അടച്ചു. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് ഇവരുടെ പരിശോധനാ ഫലം വന്നതോടെ ഇവരുമായി നേരിട്ട് സമ്പർക്കത്തിലേർപ്പെട്ട എല്ലാവരെയും ക്വാറന്റൈനിൽ ആക്കുകയുമായിരുന്നു. ഇതോടെയാണ് രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഏറ്റുമാനൂർ നഗരസഭാ ഓഫീസ് അടക്കാൻ തീരുമാനിച്ചത്. ചൊവ്വാഴ്ച്ച ഉച്ചയോടെ അടച്ച ഓഫീസ് അണുവിമുക്തമാക്കിയതിന് ശേഷം മാത്രമേ ഇനി തുറക്കൂ. നഗരസഭയിലെ ജീവനക്കാർക്കും എല്ലാ […]