പത്താംക്ലാസ് വിദ്യർത്ഥിയെ വാഴ കയ്യിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഹൈക്കോടതി ഇടപെടൽ ; ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം

സ്വന്തം ലേഖകൻ കൊല്ലം : ഏരൂരിൽ പത്താംക്ലാസ് വിദ്യാർഥിയെ വാഴ കൈയ്യിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഹൈക്കോടതി ഇടപെട്ടു. സംഭവത്തിൽ ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. വിദ്യാർഥിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്. കുട്ടിയുടെ അമ്മ നൽകിയ ഹർജി ഹൈക്കോടതി ജസ്റ്റിസ് വിജി അരുണിന്റെ ബഞ്ചാണ് പരിഗണിച്ചത്. കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് ഉന്നത തല അന്വേഷണം ആവശ്യപ്പെട്ട ഹർജിയിൽ സർക്കാരിന് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. കുട്ടിയുടെ അമ്മയ്ക്ക് വേണ്ടി അഡ്വ. ഷെമീം അഹമ്മദാണ് സൗ ജന്യമായി […]