play-sharp-fill

എന്റെ കേരളം പ്രദർശന വിപണന മേളയുടെ ഭാഗമായി സംഘടിപ്പിച്ച ഘോഷയാത്ര നഗര വീഥികൾക്കു ഉത്സവഛായ പകർന്നു; തെയ്യം, കളരിപ്പയറ്റ്, കോൽക്കളി, വാദ്യമേളം തുടങ്ങി കേരള തനിമ നിറഞ്ഞു നിന്ന കലാരൂപങ്ങൾ മുഖ്യ ആകർഷണമായിരുന്നു

സ്വന്തം ലേഖകൻ കോട്ടയം: കേരളത്തിന്റെ സാംസ്‌കാര തനിമയും പ്രൗഢിയും സമന്വയിച്ച ഘോഷയാത്ര പ്രൗഢഗംഭീരമായി. എന്റെ കേരളം പ്രദർശന വിപണന മേളയുടെ ഭാഗമായി സംഘടിപ്പിച്ച ഘോഷയാത്ര നഗര വീഥികൾക്കു ഉത്സവഛായ പകർന്നു. തെയ്യം, കളരിപ്പയറ്റ്, കോൽക്കളി, വാദ്യമേളം തുടങ്ങി കേരള തനിമ നിറഞ്ഞു നിന്ന കലാരൂപങ്ങൾ മുഖ്യ ആകർഷണമായി. സ്‌പോർട്‌സ് കൗൺസിലിന്റെ നേതൃത്വത്തിൽ കുട്ടികളുടെ റോളർ സ്‌കെയ്റ്റിങ്, ബാൻഡ് മേളം എന്നിവ ഘോഷയാത്രക്ക് അകമ്പടിയായി. സഹകരണ വകുപ്പിന്റെ റാലിയാണ് ആദ്യം കടന്നു പോയത്. സഹകരണ വകുപ്പിന്റെ വിവിധങ്ങളായ പദ്ധതികളായ സഹകാരി സാന്ത്വനം, റിസ്‌ക് ഫണ്ട് പദ്ധതി, […]