കോവിഡിൻ്റെ ദുരിതം മൂലം ഒരാളുടേയും ജീവൻ നഷ്ടപ്പെടാൻ ഇടവരരുത്; ജീവൻ രക്ഷാ മരുന്നുകൾ 24 മണിക്കൂറിനകം വീട്ടിലെത്തിച്ചു നല്കാൻ സംവിധാനമൊരുക്കി എറണാകുളം സെൻട്രൽ പൊലീസ്

സ്വന്തം ലേഖകൻ കൊച്ചി: ലോക്ഡൗണ്‍ തുടരുന്ന ഈ സാഹചര്യത്തില്‍ ഏറ്റവും കൂടുതല്‍ ത്യാഗം സഹിച്ച് ജനങ്ങളെ കോവിഡ് മഹാമാരിയില്‍ നിന്നും രക്ഷിക്കുന്നതില്‍ കേരളാ പോലീസ് വലിയ പങ്കാണ് വഹിക്കുന്നത്. രാവും പകലുമാണ് അവധി പോലും എടുക്കാതെ ഉയര്‍ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ മുതല്‍ താഴെയുള്ളവളളവര്‍ വരെ ജോലിചെയ്യുന്നത്. രാവിലെ ട്രാഫികില്‍ തുടങ്ങുന്ന ജോലി രാത്രി വൈകി മരുന്നുകള്‍ എത്തിച്ചുകൊടുക്കുന്നതില്‍ എത്തി നില്‍ക്കുന്നു. 112 എന്ന പോലീസിന്റെ ഔദ്യോഗിക ഹെല്‍പ്പ് ലൈന്‍ നമ്പരിലേക്ക് ആളുകള്‍ വിളിക്കുമ്പോള്‍ രാപ്പകല്‍ വ്യത്യാസമില്ലാതെ സഹായഹസ്തവുമായി പോലീസ് എത്തുമെന്ന പ്രതീക്ഷ എല്ലാവര്‍ക്കുമുണ്ട്. അത് […]