കൊവിഡ് രോഗികൾക്ക് തപാൽ വോട്ട് ചെയ്യാം ; ഒരു വീട്ടിൽ സ്ഥാനാർത്ഥിയടക്കം അഞ്ച് പേർ മാത്രമേ പ്രചാരണത്തിനെത്താവൂ : കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാർഗ നിർദ്ദേശങ്ങൾ ഇങ്ങനെ
സ്വന്തം ലേഖകൻ ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പിന് പുതിയ മാർഗരേഖയുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. കോവിഡ് രോഗികൾക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും വോട്ട് ചെയ്യാൻ അവസരമൊരുക്കുന്നതാണ് മാർഗനിർദേശം. കോവിഡ് പോസിറ്റീവായവർ, നിരീക്ഷണത്തിൽ കഴിയുന്നവർ എന്നിവർക്ക് പോസ്റ്റൽ വോട്ട് ചെയ്യാനാണ് അവസരമൊരുക്കുന്നത്. ഇവർക്ക് പുറമെ അംഗവൈകല്യമുള്ളവർ, 80 വയസിന് മേൽ പ്രായമുള്ളവർ, അവശ്യ സർവീസിൽ ജോലി ചെയ്യുന്നവർ എന്നീ വിഭാഗത്തിലുള്ളവർക്കും തപാൽ വോട്ടിന് അർഹത ഉണ്ട്. കൂടാതെ വോട്ട് ചെയ്യാനെത്തുന്ന എല്ലാവർക്കും മാസ്ക് നിർബന്ധമാണ്. തെർമൽ സ്കാനിംഗ്, സാനിറ്റൈസർ, സോപ്പ്, വെള്ളം തുടങ്ങിയവ പോളിംഗ് […]