എൽദോസ് കുന്നപ്പിള്ളില്‍ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും; പരാതിക്കാരിയെ അപകീർത്തിപ്പെടുത്തിയതിന് വീണ്ടുമൊരു കേസ് എടുത്തിട്ടുണ്ട് ,രാവിലെ ഒമ്പതിന് ഹാജരാകുക തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ചിന് മുന്നിൽ.ഇന്നുമുതൽ അടുത്തമാസം ഒന്നു വരെ അന്വേഷണസംഘം ആവശ്യപ്പെടുമ്പോൾ ഹാജരാകണം എന്നാണ് എൽദോസിന് മുൻകൂർ ജാമ്യവ്യവസ്ഥയുടെ ഭാഗമായി കോടതി നൽകിയിട്ടുള്ള നിർദേശം.
എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും. ബലാത്സംഗ കേസിൽ പ്രതിയായ എം.എൽ.എ. രാവിലെ 9 മണിക്ക് തിരുവനന്തപുരം ജില്ലാ ക്രൈം ബ്രാഞ്ച് ഓഫീസിൽ ഹാജരാകാനാണ് നിർദേശം നൽകിയിരിക്കുന്നത്. മുൻകൂർ ജാമ്യ വ്യവസ്ഥയുടെ ഭാഗമായാണ് അന്വേഷണ സംഘത്തിന് മുന്നിൽ എംഎൽഎ എത്തുക. അതേസമയം, സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയതിന് പുതിയൊരു കേസ് കൂടി പേട്ട പൊലീസ് എൽദോക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇന്നുമുതൽ അടുത്തമാസം ഒന്നു വരെ അന്വേഷണസംഘം ആവശ്യപ്പെടുമ്പോൾ ഹാജരാകണം എന്നാണ് എൽദോസിന് മുൻകൂർ ജാമ്യവ്യവസ്ഥയുടെ ഭാഗമായി കോടതി നൽകിയിട്ടുള്ള നിർദേശം. ആവശ്യമെങ്കിൽ എല്ലാ […]