video
play-sharp-fill

സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടി : സ്വർണ്ണക്കടത്ത് കേസിൽ ഇ.ഡിയ്‌ക്കെതിരായ ക്രൈംബ്രാഞ്ച് അന്വേഷണം ഹൈക്കോടതി റദ്ദാക്കി : നടപടി കേസുകൾ ക്രമപ്രകാരമല്ലെന്ന് ചൂണ്ടിക്കാണിച്ച്

സ്വന്തം ലേഖകൻ കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ കേന്ദ്ര ഏജൻസികൾക്കെതിരായ സംസ്ഥാന സർക്കാരിന്റെ നീക്കത്തിന് കനത്ത തിരിച്ചടി. എൻഫോഴ്‌സ്‌മെന്റിനെതിരായ ക്രൈംബ്രാഞ്ച് അന്വേഷണം റദ്ദാക്കി ഹൈക്കോടതി ഉത്തരവിട്ടു. ക്രൈംബ്രാഞ്ചിന്റെ രണ്ട് എഫ്‌ഐആറുകളും റദ്ദാക്കാനും ഉത്തരവിട്ടു. കേസുകൾ ക്രമപ്രകാരമല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് കോടതിയുടെ നടപടി.ഒപ്പം ഒരു ഏജൻസി നടത്തുന്ന അന്വേഷണത്തിൽ മറ്റൊരു ഏജൻസി ഇടപെടുന്നത് ശരിയല്ലെന്നും കോടതി വ്യക്തമാക്കി. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ ഇ.ഡി ഉദ്യോഗസ്ഥർ സമ്മർദം ചെലുത്തിയെന്ന സന്ദീപ് നായർ കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ഏജൻസിക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തത്. സ്വപ്ന സുരേഷിന്റേയും സമാനമൊഴിയുടെ […]

സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെയും ഉന്നത നേതാവിന്റെ മകന്റെയും പേര് പറയാൻ ഭീഷണിപ്പെടുത്തി ; പറഞ്ഞില്ലെങ്കിൽ ജീവിതകാലം മുഴുവൻ ജയിലിൽ കിടത്തുമെന്നും ഭീഷണി, ഉറങ്ങാൻ പോലും അവർ അനുവദിച്ചില്ല : ഇ.ഡി.യ്‌ക്കെതിരെ സന്ദീപ് നായരുടേതെന്ന പേരിൽ ജഡ്ജിയ്ക്ക് കത്ത്

സ്വന്തം ലേഖകൻ കൊച്ചി: രാജ്യത്തെ നടുക്കിയ സ്വർണ്ണക്കടത്ത് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ പ്രതി സന്ദീപ് നായർ രംഗത്ത്. ഇതുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലാ ജഡ്ജിക്കാണ് സന്ദീപ് നായർ കത്ത് അയച്ചിരിക്കുന്നത്. സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പേര് പറയാൻ ഇ ഡി നിർബന്ധിച്ചുവെന്നും മന്ത്രിമാരുടെ പേര് പറയാനും ഒരു ഉന്നത നേതാവിന്റെ മകന്റെ പേര് പറയാനും ഇ ഡി നിർബന്ധിച്ചുവെന്നാണ് സന്ദീപ് വെളിപ്പെടുത്തിയിരിക്കുന്നത്. ഇവരുടെ പേര് പറഞ്ഞാൽ ജാമ്യം നേടാൻ സഹായിക്കാമെന്നായിരുന്നു വാഗ്ദ്ധാനം. ഇല്ലെങ്കിൽ ജീവിതകാലം മുഴുവൻ ജയിലിൽ കിടക്കുമെന്നും ഭീഷണിപ്പെടുത്തി. ഇ ഡി ഉദ്യോഗസ്ഥനായ […]

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇ.ഡിയുടെ കണ്ടുകെട്ടൽ നടപടി സർക്കാരും പാർട്ടിയും ഇഡിയ്‌ക്കെതിരെ വാളോങ്ങുന്നതിനിടയിൽ ; കണ്ടുകെട്ടൽ നടപടി ആരംഭിച്ചാൽ ബിനീഷിന്റെ ബന്ധുക്കൾക്കും കഷ്ടകാലം : ബിനീഷിന്റെ ഉറ്റബന്ധുവിൻ്റെ 50 ലക്ഷം രൂപയുടെ ഇടപാടും സംശയനിഴലിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം : കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സർക്കാരും പാർട്ടിയും ഒരു പോലെ ഇഡിയുടെ അന്വേഷണത്തിനെതിരെ വാളോങ്ങി പരസ്യ സമരത്തിലേക്ക് കടന്നിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് ബിനീഷിനെതിരെ ‘കണ്ടുകെട്ടൽ’എന്ന ആയുധം ഇഡി പ്രയോഗിക്കുന്നത്. കേസിൽ ബീനിഷിന്റെ തിരുവനന്തപുരം മരുതംകുഴിയിലെ കോടിയേരി എന്ന വീടും കണ്ണൂരിലെ കുടുംബ ഓഹരിയും ഭാര്യ റെനീറ്റയുടെ പേരിലുള്ള സ്വത്തുക്കളും കണ്ടുകെട്ടും. ഇവരുടെ പേരിലുള്ള എല്ലാ സ്വത്തുക്കളുടെയും വിവരങ്ങൾ ഉടൻ കൈമാറണമെന്ന് രജിസ്‌ട്രേഷൻ ഐ.ജിക്ക് ഇ.ഡി ഡെപ്യൂട്ടി ഡയറക്ടർ രാഹുൽ സിൻഹ കത്തു നൽകിയിരുന്നു. കേസിൽ ഇഡി കണ്ടുകെട്ടൽ നടപടികൾ തുടങ്ങിയാൽ […]

കള്ളപ്പണം വെളുപ്പിക്കൽ ; ബിനീഷ് കോടിയേരിക്കെതിരെ കള്ളപ്പണം വെളുപ്പിൽ നിരോധന നിയമപ്രകാരം എൻഫോഴ്‌സ്‌മെന്റ് കേസെടുത്തു : കോടിയേരി ബ്രദേഴ്‌സ് കുടുക്കിലേക്ക്

സ്വന്തം ലേഖകൻ കൊച്ചി: ചോദ്യം ചെയ്യലിന് പിന്നാലെ ബിനീഷ് കോടിയേരിക്കെതിരെ എൻഫോഴ്‌സ്‌മെന്റ് കേസടുത്തു. ഈമാസം ഒൻപതിന് വിളിച്ചു വരുത്തി ബിനീഷിനെ എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കേസെടുത്തിരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് ബിനീഷിനെതിരെ കേസെടുത്തിരിക്കുന്നത്. ഇ.ഡിയുടെ കൊച്ചി ഓഫീസ് ആണ് കേസെടുത്തിരിക്കുന്നത്. ആസ്തികൾ അനുമതി ഇല്ലാതെ ക്രയവിക്രയം നടത്താൻ അനുവദിക്കരുത് എന്നും കർശന നിർദ്ദേശവും എന്റഫോഴ്‌സ്‌മെന്റ് നൽകിയിട്ടുണ്ട്. ഇതിനുപുറമെ ബിനീഷിന്റെ മുഴുവൻ ആസ്ഥിയും സ്വത്തുവകകളും സംബന്ധിച്ച വിവരങ്ങളും ശേഖരിക്കാനും നിർദ്ദേശം നൽകിയിരിക്കുകയാണ്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രതികളുടെ അനധികൃത […]