സാമ്പത്തിക നോബൽ പുരസ്‌കാരം ഇന്ത്യൻ വംശജനായ അഭിജിത്ത് ബാനർജിയടക്കം മൂന്നു പേർക്ക്
സ്വന്തം ലേഖിക ന്യൂഡൽഹി: സാമ്പത്തിക നോബേൽ പുരസ്‌കാരം പ്രഖ്യാപിച്ചു. ഇന്ത്യൻ വംശജനായ അഭിജിത്ത് ബാനർജിയടക്കം മൂന്ന് പേരാണ് പുരസ്‌കാരം പങ്കിട്ടത്. എസ്തർ ഡഫ്ലോ, മൈക്കൽ ക്രീമർ എന്നിവരാണ് അഭിജിത് ബാനർജിക്കൊപ്പം പുരസ്‌കാരം പങ്കിട്ടത്. ആഗോള ദാരിദ്ര്യനിർമാർജനത്തിനുള്ള പദ്ധതിക്കാണ് പുരസ്‌കാരം. അമേരിക്കയിൽ പ്രൊഫസറായ അഭിജിത്ത് കൊൽക്കത്ത സ്വദേശിയാണ്. അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞനായ അഭിജിത്ത് ബാനർജി നിലവിൽ മസാച്ചുസെറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ പ്രൊഫസറാണ്. അമേരിക്കയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമാണിത്. അബ്ദുൾ ലത്തീഫ് ജമീൽ പോവർട്ടി ആക്ഷൻ ലാബിന്റെ സഹ സ്ഥാപകനാണ്. നൊബേൽ സമ്മാനം പങ്കിട്ട ജീവിത […]