വാക്ക് പാലിക്കാനുള്ളതാണ്; ഉടുമ്പന്‍ചോലയില്‍ മണിയാശാനോട് തോറ്റ അഗസ്തി തല മൊട്ടയടിച്ചു; ആശ്വാസവാക്കുകള്‍ക്കും പിന്തിരിപ്പിക്കാനാകാത്ത പന്തയപ്പോര്
സ്വന്തം ലേഖകന്‍ ഇടുക്കി: ഉടുമ്പന്‍ചോലയില്‍ എം.എം. മണിയോട് മത്സരിച്ച് പരാജയപ്പെട്ട യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ഇ.എം. ആഗസ്തി തല മൊട്ടയടിച്ചു. തല മൊട്ടയടിച്ച ഫോട്ടോ അദ്ദേഹം തന്നെയാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. വാക്ക് പാലിക്കാനുള്ളതാണെന്ന് പറഞ്ഞുകൊണ്ടാണ് ആഗസ്തി മൊട്ടയടിച്ച ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. 20,000 ന് മുകളില്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് എംഎം മണി അവകാശപ്പെട്ടപ്പോള്‍ അത് അടിസ്ഥാനമില്ലാത്ത അവകാശവാദമാണെന്നും നിയമസഭാ തിരഞ്ഞെടുപ്പില്‍ 20,000 വോട്ടിന് തോറ്റാല്‍ തല മൊട്ടയടിക്കുമെന്നും ആഗസ്തി വെല്ലുവിളിച്ചിരുന്നു. ഇതിന്റെയൊന്നും ആവശ്യമില്ലെന്നും തെരഞ്ഞെടുപ്പില്‍ ജയപരാജയങ്ങള്‍ പതിവാണെന്നും അഗസ്തി തന്റെ സുഹൃത്താണെന്നും […]