സ്‌നേഹ വണ്ടിക്ക് പാര്‍ട്ടിക്കൊടി വീശി ഫ്‌ളാഗ് ഓഫ്; കീഴ് വായ്പ്പൂര് എസ്‌ഐ ശ്യാം കുമാറിന്റെ നടപടി വിവാദത്തിലേക്ക്; ഔദ്യോഗിക യൂണിഫോമില്‍ ഡിവൈഎഫ്‌ഐ കൊടിപിടിച്ചത് ഭൂതകാല സ്മരണയ്‌ക്കോ?; ഏതെങ്കിലും പാര്‍ട്ടിയോട് കൂറ് കൂടുതലാണെങ്കില്‍, സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ചിട്ട് വേണം കൊടിപിടിക്കാനിറങ്ങാന്‍

സ്വന്തം ലേഖകന്‍ മല്ലപ്പള്ളി: ആനിക്കാട് ഡിവൈഎഫ്‌ഐയുടെ കോവിഡ് സ്‌നേഹവണ്ടിയുടെ ഉദ്ഘാടനം ഔദ്യോഗിക യൂണിഫോമില്‍ നിര്‍വ്വഹിച്ച കീഴ്്‌വായ്പൂര് എസ്‌ഐ ശ്യാംകുമാറിന്റെ നടപടി വിവാദത്തിലേക്ക്. ആനിക്കാട് വച്ച് നടന്ന ചടങ്ങില്‍ ആദ്യം നിശ്ചയിച്ചത് കീഴ്്‌വായ്പൂര് എസ്എച്ച്ഒയെ ആയിരുന്നു. തിരക്ക് കാരണം അദ്ദേഹം ചടങ്ങില്‍ സംബന്ധിച്ചില്ല. പകരം ചടങ്ങില്‍ പങ്കെടുത്ത ശ്യാംകുമാറാണ് പൊലീസ് ചട്ടങ്ങള്‍ കാറ്റില്‍ പറത്തി ഔദ്യോഗിക യൂണിഫോമില്‍ ഡിവൈഎഫ്‌ഐ കൊടി വീശി ഉദ്ഘാടനം നിര്‍വ്വഹിച്ചത്. സര്‍ക്കാര്‍ പദവിയുടെ പ്രത്യക്ഷ ദുരുപയോഗമാണ് എസ്‌ഐ നടത്തിയിരിക്കുന്നത്. ഏതെങ്കിലും പാര്‍ട്ടിയോട് അനുഭാവമുള്ളതിന് ആരും തെറ്റ് പറയില്ല. അതിന് നിയമം അനുവദിക്കുന്നുമുണ്ട്. […]