play-sharp-fill

മൂന്ന് മാസം മുൻപ് ദുബായിൽ കാണാതായ മലയാളി യുവാവ് മരിച്ച നിലയിൽ ; യുവാവിനെ കാണാതായത് കഴിഞ്ഞ ഒക്ടോബർ 20 മുതൽ ; നടപടി ക്രമങ്ങൾ പൂർത്തിയായ ശേഷം മൃതദേഹം നാട്ടിലെത്തിക്കും

സ്വന്തം ലേഖകൻ ദുബായ് : ദുബായിൽ നിന്ന് മൂന്ന് മാസം മുൻപ് കാണാതായ കോഴിക്കോട് സ്വദേശിയെ മരിച്ചനിലയിൽ കണ്ടെത്തി. കോഴിക്കോട് കൊയിലാണ്ടി സ്വദേശി പുത്തലത്ത് വീട്ടിൽ അമൽ സതീശാണ് (29)മരിച്ചത്. കഴിഞ്ഞ ഒക്ടോബർ 20 മുതലാണ് അമൽ സതീശിനെ ദുബായിൽ നിന്ന് കാണാതായത്. ബന്ധുക്കളും സുഹൃത്തുക്കളും നൽകിയ പരാതിയിൽ ദുബായ് പോലീസ് അന്വേഷണം നടത്തിവരുന്നതിനിടെ ദുബായ് റാഷിദിയയിലെ ആളൊഴിഞ്ഞ വില്ലയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇപ്പോൾ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടി ക്രമങ്ങൾ പൂർത്തിയായ ശേഷം മൃതദേഹം ഉടൻ നാട്ടിലെത്തിക്കുമെന്ന് സാമൂഹിക പ്രവർത്തകർ അറിയിച്ചു. […]