മയക്കുമരുന്ന് കച്ചവടം നടത്താൻ സാമ്പത്തിക സഹായം നൽകിവന്ന സംഘത്തിലെ പ്രധാനി പിടിയിൽ;നാട് വിട്ട പ്രതിയെ പോലീസ് സാഹസികമായി പിടികൂടിയത് തെലുങ്കാനയിൽ നിന്ന്.കോട്ടയം ജില്ലാ പൊലീസിന് മറ്റൊരു സുവർണ നേട്ടം കൂടി….
കോട്ടയം ജില്ലാ പോലീസ് മേധാവി കെ കാർത്തിക് ഐപിഎസ്സിന്റെ നേതൃത്വത്തിൽ ജില്ലയിലുടനീളം മയക്കുമരുന്ന് ഗുണ്ടാ സംഘങ്ങൾക്കെതിരെ തുടർന്ന് വരുന്ന ശക്തമായ നടപടികളുടെ ഭാഗമായാണ് മയക്കുമരുന്ന് മാഫിയക്ക് കച്ചവടത്തിനായി സാമ്പത്തിക സഹായം നൽകിവന്ന സംഘത്തിലെ പ്രധാനിയെ പിടികൂടിയത്.കോട്ടയം കൈപ്പുഴ മച്ചത്തിൽ വീട്ടിൽ ബിനോയിയുടെ മകൻ മൊസാർഡ് എന്ന ഇരുപത്തിരണ്ടുകാരനാണ് തലയോലപ്പറമ്പ് പോലീസിന്റെ പിടിയിലായത്.നാടുവിട്ട പ്രതി തെലങ്കാനയിൽ ഉണ്ടെന്ന് മനസ്സിലാക്കിയ പോലീസ് സംഘം അവിടെയെത്തി സെക്കന്ത്രാബാദിലുള്ള ബഞ്ചാരാഹിൽ എന്ന കുഗ്രാമത്തിൽ നിന്നും അതി സാഹസികമായി പിടികൂടിയത്.ഈ മാസം ഒൻപതാം തീയതി തലയോലപ്പറമ്പിൽ വൻ കഞ്ചാവ് വേട്ട നടത്തിയിരുന്നു.അന്ന് […]