ഒൻപതാം ക്ലാസുകാരി ലഹരിക്കെണിയിൽ കുടുങ്ങിയ സംഭവം ; പിന്നിൽ വൻ റാക്കറ്റ്; ലഹരി ഇടപാടുകൾ റോയൽ ഡ്രഗ്സ് എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി; അഞ്ചു പേർക്കെതിരെ കേസ് ; ഒരാൾ പെൺകുട്ടിയുടെ അയൽവാസി ; പെൺകുട്ടിയെക്കൂടാതെ നാലു വിദ്യാർഥിനികൾക്കൂടി ലഹരി ഉപയോഗിച്ചിരുന്നതായും കണ്ടെത്തൽ
സ്വന്തം ലേഖകൻ കോഴിക്കോട്: ഒൻപതാം ക്ലാസുകാരി ലഹരിക്കെണിയിൽ കുടുങ്ങിയ സംഭവത്തിനു പിന്നിൽ വൻ റാക്കറ്റെന്ന് അന്വേഷണ സംഘം. അഞ്ചു പേർക്കെതിരെ കേസെടുത്തു. ഒരാൾ പെൺകുട്ടിയുടെ അയൽവാസിയാണ്. പെൺകുട്ടിയെക്കൂടാതെ നാലു വിദ്യാർഥിനികൾക്കൂടി ലഹരി ഉപയോഗിച്ചിരുന്നതായും കണ്ടെത്തി.റോയൽ ഡ്രഗ്സ് എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴിയായിരുന്നു ലഹരി ഇടപാടുകൾ. പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ഒൻപതാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടി കഴിഞ്ഞ അഞ്ചു മാസമായി സ്കൂളിൽ പോയിട്ടില്ല. രണ്ടു വർഷത്തെ ലഹരി ഉപയോഗത്തെ തുടർന്ന് കുട്ടിക്ക് മാനസിക പ്രശ്നമുണ്ടായി.കൈയിലെ വരകളും മുറിവുകളും കണ്ട് മാതാവ് അന്വേഷിച്ചപ്പോഴാണ് […]