തിങ്കളാഴ്ച മുതൽ സംസ്ഥാനത്തെ ഡ്രൈവിംഗ് സ്‌കൂളുകൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി ; ഒരു വാഹനത്തിൽ രണ്ട് പേർ മാത്രം : നിർദ്ദേശങ്ങൾ ഇങ്ങനെ

സ്വന്തം ലേഖകൻ കൊച്ചി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ അടച്ച ഡ്രൈവിംഗ് സ്‌കൂളുകൾക്ക് തിങ്കളാഴ്ച മുതൽ തുറന്ന് പ്രവർത്തിക്കാൻ അനുമതി. ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങൾക്ക് തുറന്ന് പ്രവർത്തിക്കുന്നതിനായി കേന്ദ്രാനുമതി ലഭിച്ചതായി സംസ്ഥാന ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ അറിയിച്ചു. എന്നാൽ കോവിഡ് മാർഗനിർദേശങ്ങൾ പാലിച്ചാവണം ഡ്രൈവിങ് സ്‌കൂൾ പ്രവർത്തിക്കേണ്ടത്. അതേസമയം കണ്ടെയ്ൻമെന്റ് സോണുകളിലെ ഡ്രൈവിങ് സ്‌കൂൾ പ്രവർത്തിക്കാൻ അനുമതിയില്ല. പരിശീലനത്തിനായി ഉപയോഗിക്കുന്ന വാഹനങ്ങളും സ്ഥാപനങ്ങളും അണുവിമുക്തമാക്കണം. ഡ്രൈവിംഗ് പരിശീലനം നേടുന്നയാളും പരിശീലകനും മാത്രമെ വാഹനത്തിൽ പാടുള്ളു. തുടങ്ങിയ കർശന മാർഗനിർദേശങ്ങളാണ് പുറപ്പെടുവിച്ചിട്ടുള്ളത്.ലോക്ക്ഡൗണിൽ […]