പുഴുവരിച്ചതും പഴകിയതുമായ ഉണക്കമീൻ റോഡ് സൈഡിലിട്ട് ഉണക്കി വിൽക്കുന്നു; മാട്ടുക്കട്ടയിലെ വ്യാപരികൾക്കെതിരെ വ്യാപക പരാതി
സ്വന്തം ലേഖകൻ കട്ടപ്പന: മാട്ടുക്കട്ടയിൽ പഴകിയതും പുഴുവരിച്ചതുമായ ഉണക്കമീൻ റോഡ് സൈഡിലിട്ട് ഉണക്കി വിൽക്കുന്നതായി പരാതി. ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് കടകൾ അടഞ്ഞു കിടന്ന സാഹചര്യമായിരുന്നു സംസ്ഥാനത്ത്. മാട്ടുക്കട്ടയിലെ ചെറുകിട വ്യാപരികൾക്ക് ഈ സമയത്ത് നേരിട്ട നഷ്ടം പഴകിയ മീൻ വിറ്റഴിച്ചാണ് നികത്തുന്നത്. ആളുകൾ സാധനങ്ങൾ വാങ്ങുന്നത് കുറഞ്ഞതിനാൽ ഉണക്കമീൻ ഉൾപ്പെടെയുള്ള വസ്തുക്കൾ ഭക്ഷ്യയോഗ്യമല്ലാത്ത വിധം നശിച്ചു പോയിരുന്നു. ഇത്തരത്തിൽ പുഴു അരിച്ചും അഴുകിയും പോയ മീൻ യാതൊരു വൃത്തിയുമില്ലാതെ റോഡ് അരികിലിട്ട് ഉണക്കി വിൽക്കുകയാണ് ഇപ്പോൾ. ഇത്തരത്തിൽ വിറ്റഴിക്കുന്ന മീൻ ഉപയോഗിച്ച് ഭക്ഷ്യവിഷബാധ […]