play-sharp-fill

പ്രമുഖ കാൻസർ രോഗ വിദഗ്ധൻ ഡോ.എം ഇക്ബാൽ അഹമ്മദ് നിര്യാതനായി

സ്വന്തം ലേഖിക തിരുവനന്തപുരം : ആർ.സി.സി സർജറി വിഭാഗം മുൻ മേധാവിയും മലബാർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആദ്യ ഡയറക്ടറുമായിരുന്ന ഡോ. എം. ഇക്ബാൽ അഹമ്മദ് (68) നിര്യാതനായി. കൊല്ലം തങ്ങൾകുഞ്ഞു മുസ്ലിയാരുടെ മകൾ മറിയം ബീവിയാണ് ഭാര്യ. ഫർസാന അഹമ്മദ്, ഫിറോസ് അഹമ്മദ് എന്നിവർ മക്കളാണ്. മരുമക്കൾ: ഡോ.അനീഷ്, അഫ്‌സാൻ. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ ബി.എസ്സി പഠനശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസും ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയിൽ നിന്ന് എം.എസ് ബിരുദവും നേടി. 1986ൽ ആർ.സി.സിയിൽ പ്രവേശിച്ചു. 2000 മുതൽ ഏഴ് വർഷം […]