play-sharp-fill

പതിനായിരങ്ങളുടെ ഹൃദയ സ്പന്ദനങ്ങള്‍ തൊട്ടറിഞ്ഞ; അറുപതിനായിരത്തിലേറെ ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി ചികിത്സകൾ നടത്തിയ കോട്ടയം മെഡിക്കൽ കോളേജ് കാർഡിയോളജി വിഭാഗം മുൻ മേധാവി ഡോ. വി. എൽ ജയപ്രകാശിന് തേർഡ് ഐ ന്യൂസിന്റെ ആദരവ്..! പുരസ്കാരം സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ സമ്മാനിച്ചു !

സ്വന്തം ലേഖകൻ കോട്ടയം : ആതുരശുശ്രൂഷാരംഗത്ത് 33 വര്‍ഷത്തെ സേവനത്തിലൂടെ പതിനായിരങ്ങളുടെ ഹൃദയ സ്പന്ദനങ്ങള്‍ തൊട്ടറിഞ്ഞ ജനകീയ ഡോ. വി.എൽ ജയപ്രകാശിന് തേർഡ് ഐ ന്യൂസിന്റെ ആദരവ്. തേർഡ് ഐ ന്യൂസിന്റെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് മെയ് 14 ഞായറാഴ്ച വൈകിട്ട് തിരുനക്കര മൈതാനത്ത് നടന്ന സാംസ്കാരിക സമ്മേളനത്തിൽ സഹകരണ മന്ത്രി വി എൻ വാസവൻ പുരസ്കാരം സമ്മാനിച്ചു. മെഡിക്കൽ കോളജിൽ 15 വർഷത്തിനുള്ളിൽ അറുപതിനായിരത്തിലേറെ ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി ചികിത്സകളാണ് ഡോ. ജയപ്രകാശിന്റെ നേതൃത്വത്തിൽ നടത്തിയതെന്നും, ഇന്ത്യയിലെ റെക്കോർഡ് ആണിതെന്നും, ഡോ. വി എൽ ജയപ്രകാശ് […]