ആണൊരുത്തൻ കൂടെയില്ലാതെ പെണ്ണ് ജീവിച്ചാൽ ലോകാവസാനമാണെന്ന് വിശ്വസിക്കുന്ന ചിലരുണ്ട്, അവരാണ് സ്ത്രീകളെ അതിജീവനത്തിന്റെ പാതയിലേക്ക് വിടാതെ നിത്യഇരകളായി നിലനിർത്തുന്നത് : ഡോ. സി.ജെ ജോണിന്റെ കുറിപ്പ് വൈറൽ
സ്വന്തം ലേഖകൻ കോട്ടയം: ആണൊരുത്തൻ കൂടെയില്ലാതെ പെണ്ണ് ജീവിച്ചാൽ ലോകാവസാനമാണെന്ന് വിശ്വസിക്കുന്ന ചിലരുണ്ട്, അവരാണ് സ്ത്രീകളെ അതിജീവനത്തിന്റെ പാതിയിലേക്ക് വിടാതെ നിത്യ ഇരകളായി നിലനിർത്തുന്നത്. വിവാഹ മോചനത്തെ കുറിച്ച് ഡോ.സി.ജെ ജോണിന്റെ കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ഡോക്ടർ സി.ജെ ജോണിന്റെ കുറിപ്പിന്റെ പൂർണ്ണരൂപം ഇത് വിവാഹമോചിതയായ ഒരു യുവതിയുടെ സങ്കടം. ‘ചേരാത്ത ഒരു വിവാഹബന്ധത്തിൽ നിന്ന് ഊരി പോരാൻ പെട്ട പാട് ഓർക്കുമ്പോൾ നെഞ്ച് പെടക്കും. ഏഴ് കൊല്ലമാ സറേ കോടതി നിരങ്ങി നടന്നത്. എന്നിട്ടാ വിവാഹമോചനം കിട്ടിയത്. പെണ്ണായത് കൊണ്ട് ഉടനെ […]