play-sharp-fill

ഇത് എന്താ വെള്ളരിക്കാ പട്ടണമോ? ഡോക്ടർക്ക് നേരെ വീണ്ടും അതിക്രമം..! കളമശ്ശേരി മെഡിക്കല്‍ കോളജിൽ രോഗി ഡോക്ടറുടെ മുഖത്തടിച്ചു..! കൊല്ലുമെന്ന് ഭീഷണി..! അതിക്രമം നടത്തിയത് അപകടത്തില്‍ പരിക്കേറ്റയാള്‍..!

സ്വന്തം ലേഖകൻ കൊച്ചി: എറണാകുളം കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഡോക്ടര്‍ക്ക് നേരെ യുവാവിന്റെ ആക്രമണം. അപകടത്തില്‍ പരിക്കേറ്റതിനെത്തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച ഇടപ്പള്ളി വട്ടേക്കുന്നം സ്വദേശി ഡോയല്‍ ആണ് അതിക്രമം നടത്തിയത്. യുവാവിനെ ആശുപത്രി സംരക്ഷണ നിയമപ്രകാരം കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി 10.50 ഓടെയാണ് സംഭവം. മെഡിക്കല്‍ കോളജിലെ ഹൗസ് സര്‍ജനായ ഡോ. ഇര്‍ഫാന്‍ ഖാന് നേരെയാണ് ആക്രമണം ഉണ്ടായത്. അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയിലെത്തിയ ഇയാള്‍ വളരെ പ്രകോപനപരമായാണ് സംസാരിച്ചതെന്ന് ഡോക്ടര്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞു. ഇയാള്‍ വധഭീഷണി മുഴക്കുകയും […]