ദുർഗാ ദേവിയെ അപമാനിക്കുന്ന തരത്തിൽ ഫോട്ടോയെടുത്ത വനിതാ ഫോട്ടോഗ്രാഫർക്കെതിരെ പൊലീസ് കേസെടുത്തു ; യുവതിയ്‌ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത് മതവികാരം വ്രണപ്പെടുത്തിയെന്ന വകുപ്പ് ചുമത്തി
സ്വന്തം ലേഖകൻ കൊച്ചി:നവരാത്രി ദിനത്തിൽ ഫോട്ടോ ഷൂട്ടിലൂടെ ദുർഗാദേവിയെ അപമാനിച്ചെന്ന പരാതിയിൽ വനിതാ ഫോട്ടോഗ്രാഫർക്കെതിരെ പൊലീസ് കേസെടുത്തു. ആലുവാ സ്വദേശിനിയായ ദിയ ജോൺസണെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഹിന്ദു ഐക്യവേദിയുടെ പരാതിയിലാണ് പൊലീസ് നടപടി. മതവികാരം വ്രണപ്പെടുത്തിയെന്ന വകുപ്പ് ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത് . മടിയിൽ മദ്യവും കഞ്ചാവും വച്ചിരിക്കുന്ന തരത്തിൽ ദുർഗ ദേവിയെ ചിത്രീകരിച്ചു എന്നാണു പരാതി. അതേസമയം സംഭവം വിവാദമായതോടെ നവരാത്രി തീമിൽ ചെയ്ത ഫോട്ടോ ഷൂട്ട് വിശ്വാസികളെ വേദനിപ്പിച്ചത് മനസിലാക്കുന്നെന്നും നിർവ്യാജം ഖേദിക്കുന്നെന്നും അറിയിച്ച് യുവതി രംഗത്ത് എത്തിയിരുന്നു. കേസ് എടുത്തതിന് […]