സംവിധായിക നയന സൂര്യന്റെ മരണം ; കുടുംബം മുഖ്യമന്ത്രിയെ കണ്ടു; അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് ആവശ്യം

സ്വന്തം ലേഖകൻ തിരുവനന്തപുരം : സംവിധായിക നയന സൂര്യന്റെ മരണത്തിൽ അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് നയനയുടെ കുടുംബം. ശരിയായ രീതിയിലുള്ള അന്വേഷണം നടക്കുമെന്ന് മുഖ്യമന്ത്രി കുടുംബത്തിന് ഉറപ്പ് നൽകി. നിലവിൽ പ്രഖ്യാപിച്ച ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ തൃപ്തരെന്നും കുടുംബം മുഖ്യമന്ത്രിയെ അറിയിച്ചു. അന്വേഷണം ശരിയായ രീതിയിൽ നീങ്ങിയില്ലെങ്കിൽ കേസ് സിബിഐക്ക് വിടണം എന്നും കുടുംബം ആവശ്യപ്പെട്ടു. ക്രൈം ബ്രാഞ്ച് എസ് പി മധുസൂദനന്റെ നേതൃത്വത്തിലാണ് നയനാ സൂര്യന്റെ മരണത്തിൽ അന്വേഷണം നടക്കുന്നത്. മ്യൂസിയം പൊലീസ് അന്വേഷിച്ചിരുന്ന കേസ് തെളിയിക്കപ്പെടാത്ത കേസായി […]