എന്താണ് ഡിപ്ലോമാറ്റിക് ബാഗ്..? നയതന്ത്ര ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ലഭിക്കുന്ന ആനുകൂല്യങ്ങൾ എന്തൊക്ക..? അറിയാം ഇവയൊക്കെ
സ്വന്തം ലേഖകൻ തിരുവനന്തപുരം : കഴിഞ്ഞ ദിവസങ്ങളിൽ കേരളം ഏറ്റവും കൂടുതൽ ചർച്ച ചെയ്ത വാർത്തയായിരുന്ന നയതന്ത്ര ബാഗിൽ സ്വർണ്ണം കടത്തിയത്. ഡിപ്ലോമാറ്റിക് ബാഗിൽ സ്വർണം കടത്തിയെന്ന വാർത്ത പുറത്തുവന്നതോടെ നിരവധി പേരുടെ മനസിലുദിച്ച ചോദ്യമാണ് നയതന്ത്രബാഗ് എന്നാൽ എന്താണെന്ന്. എന്താണ് ഡിപ്ലോമാറ്റിക് ബാഗ്, നയതന്ത്ര ഉദ്യോഗസ്ഥർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ എന്നിവയെക്കുറിച്ച് കൂടുതലറിയാം. നയതന്ത്ര ദൗത്യങ്ങളിൽ തങ്ങളുടെ രാജ്യത്തോ അല്ലെങ്കിൽ മറ്റൊരു രാജ്യത്തു നിന്നോ ഔദ്യോഗിക രേഖകൾ കൈമാറ്റം ചെയ്യുന്നതിന് ഉപയോഗിക്കുന്ന നിയമ പരിരക്ഷയുള്ള ബാഗാണ് നയതന്ത്ര ബാഗ്. കാർഡ്‌ബോർഡ് ബോക്‌സ്, ബ്രീഫ്‌കേസ്, ഡഫൽ […]