അംഗപരിമിതർ ഇനി ബസിൽ കയറാൻ ബുദ്ധിമുട്ടണ്ട ; സംസ്ഥാനത്തെ എല്ലാ ബസുകളിലും ഇനി മുതൽ ഊന്നുവടിയും ക്രച്ചസും നിർബന്ധം

  സ്വന്തം ലേഖകൻ തിരുവനന്തപുരം: അംഗപരിമിതർ ഇനി ബസിൽ കയറാൻ ബുദ്ധിമുട്ടണ്ട, സംസ്ഥാനത്തെ എല്ലാ ബസുകളിലും ഇനി മുതൽ ക്രച്ചസും ഊന്നുവടിയും നിർബന്ധം. ബസുകളിൽ അംഗപരിമിതർക്ക് സൗകര്യം ലഭിക്കാനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്ന് ഗതാഗത മന്ത്രാലയം നിർദേശിച്ചത്. ഇതിനായി മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. മോട്ടോർ വാഹന നിയമത്തിന്റെ ചട്ടം ഭേദഗതി ചെയ്താണ് (ജിഎസ്ആർ 959(ഇ)271219) വിജ്ഞാപനം പുറത്ത് ഇറക്കിയത്. പുതിയ നിയമം അനുസരിച്ച് ബസുകളിൽ ക്രച്ചസ്/വടി/വാക്കർ, കൈവരി/ഊന്ന് എന്നിവ ബസുകളിൽ നിർബന്ധമായും ഉണ്ടാകണം. വീൽചെയർ ഉപയോഗിക്കുന്നവർക്ക് അതിനാവശ്യമായ സൗകര്യവും ഉറപ്പാക്കണമെന്നും നിർദേശത്തിൽ പറയുന്നു. ഇനി മുതൽ […]