play-sharp-fill

വനംവകുപ്പിലെ വനിതാ ഉദ്യോഗസ്ഥയ്ക്ക് അശ്ലീല സന്ദേശമയച്ചു; ഡി.എഫ്.ഒയെ സ്ഥലം മാറ്റി

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: വനംവകുപ്പിലെ വനിതാ ഉദ്യോഗസ്ഥക്ക് അശ്ലീല സന്ദേശമയച്ചെന്ന പരാതിയെ തുടര്‍ന്ന് ഡി.എഫ്.ഒയെ സ്ഥലം മാറ്റി. തിരുവനന്തപുരം ഫ്‌ളയിങ് സ്‌ക്വാഡ് ഡി.എഫ്.ഒ കെ.എസ്.ജസ്റ്റിന്‍ സ്റ്റാന്‍ലിയെയാണ് പരാതിയെ തുടര്‍ന്ന് സ്ഥലം മാറ്റിയത്. വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ക്കാണ് ഡി.എഫ്.ഒ അശ്ലീല സന്ദേശങ്ങള്‍ അയച്ചതും ഫോണിലൂടെ ഇവരുമായി അശ്ലീല സംഭാഷണം നടത്തുകയും ചെയ്തത്. തുടര്‍ന്ന് മേലുദ്യാഗസ്ഥനെതിരേ രേഖകള്‍ സഹിതം മുഖ്യമന്ത്രിക്കും മന്ത്രിക്കും വകുപ്പ് തലവന്‍മാര്‍ക്കും വനിതാ ഉദ്യോഗസ്ഥ പരാതി നല്‍കുകയായിരുന്നു. തെക്കന്‍ ജില്ലയില്‍ ഒഴികെയുള്ള സ്ഥലത്തേക്ക് മാറ്റണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് എറണാകുളത്തേക്കാണ് സ്ഥലം മാറ്റിയത്. […]