video
play-sharp-fill

മനഃപൂർവ്വം ക്ഷതമേൽപ്പിച്ചതിന്റെ അടയാളങ്ങളൊന്നും ദേവനന്ദയുടെ മൃതദേഹത്തിൽ ഇല്ലായിരുന്നു, അപ്രതീക്ഷിത വീഴ്ചയാണ് മരണകാരണം : ഫോറൻസിക് വിവരങ്ങൾ പുറത്ത്

സ്വന്തം ലേഖകൻ കൊല്ലം: രണ്ടാം ക്ലാസുകാരിയായ ദേവനന്ദയെ വീട്ടിൽ നിന്ന് ദുരൂഹ സാഹചര്യത്തിൽ കാണാതാവുകയും പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്ത സംഭവത്തിൽ ദിവസങ്ങൾ നീണ്ടുനിന്ന അനശ്ചിതത്വത്തിന് വിട. മരണ കാരണം കണ്ടെത്തുന്നതിനായി നടത്തിയ ഫോറൻസിക് റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്. ദേവനന്ദയുടെ മൃതദേഹത്തിൽ മനപൂർവ്വം ക്ഷമേൽപ്പിച്ചതിന്റെ അടയാളങ്ങളൊന്നും ദേഹത്തില്ലെന്നും അപ്രതീക്ഷിത വീഴ്ചയാണ് മരണ കാരണമെന്നാണ് കണ്ടെത്തൽ. അതേസമയം ഇടത് കവിളിലെ ചെറിയ പാട് വെള്ളത്തിൽ വീണപ്പോൾ സംഭവിച്ചതാകാമെന്നും ഫോറൻസിക് റിപ്പോർട്ടിലുണ്ട്. ദേവനന്ദ മുങ്ങിമരിച്ചത് വീടിന് സമീപത്തെ കുളിക്കടവിലായിരിക്കാമെന്ന സൂചനയാണ് ഫോറൻസിക് സംഘം നൽകിയിരുന്നത്. മൃതദേഹം […]