play-sharp-fill

ഹാജർ രേഖപ്പെടുത്താനും ലാബ് ഉപയോഗിക്കാനും വി.സി അനുവാദം നൽകുന്നില്ല ; അഞ്ച് വർഷമായിട്ടും ഗവേഷണം പാതിവഴിയിലാണ് ;എംജി സർവകലാശാല വൈസ് ചാൻസലർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി വിദ്യാർത്ഥിനി രംഗത്ത്

  സ്വന്തം ലേഖിക കോട്ടയം: എംജി സർവകലാശാല വൈസ് ചാൻസലർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി വിദ്യാർത്ഥിനി രംഗത്ത്. നാനോ സയൻസിലെ ഗവേഷക വിദ്യാർത്ഥിനി ദീപാ പി.മോഹനൻ ആണ് പരാതിയുമായി എത്തിയിരിക്കുന്നത്. അടിസ്ഥാന സൗകര്യം കിട്ടാത്തതിനാൽ ഗവേഷണം പാതി വഴിയിൽ മുടങ്ങിയ അവസ്ഥയിലാണെന്നും വിദ്യാർത്ഥിനി പറഞ്ഞു. ദീപയ്ക്ക് ഗവേഷണത്തിന് എല്ലാ സൗകര്യങ്ങളുമൊരുക്കണമെന്ന് ഹൈക്കോടതിയും സർവകശാലയോട് ആവശ്യപ്പെട്ടിരുന്നു. ഹാജർ രേഖപ്പെടുത്താനും ലാബ് ഉപയോഗിക്കാനും വിസി അനുവാദം നൽകുന്നില്ലെന്നാണ് പരാതി പറയുവന്നത്. നാനോ സയൻസിലെ നിലവിലെ ഡയറക്ടർ ഡോ നന്ദകുമാർ ഇപ്പോൾ സാബു തോമസിൻറെ നിർദേശനുസരണം തനിക്കുള്ള അവസരങ്ങൾ പലതും […]