play-sharp-fill

കേരളത്തിൽ വീണ്ടും കോവിഡ് മരണം: കോവിഡ് ബാധിച്ച നാലു മാസം പ്രായമുള്ള കുട്ടി മരിച്ചു; മരിച്ചത് ഹൃദയസംബന്ധമായ രോഗം ബാധിച്ച കുട്ടി

തേർഡ് ഐ ബ്യൂറോ മലപ്പുറം: കേരളത്തിൽ വീണ്ടും കോവിഡ് മരണം. മലപ്പുറം മഞ്ചേരിയിൽ രോഗം ബാധിച്ച നാലു മാസം പ്രായമുള്ള കുട്ടി മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കോവിഡ് സ്ഥിരീകരിച്ച നാലു മാസം പ്രായമുള്ള കുട്ടിയാണ് വെള്ളിയാഴ്ച രാവിലെ കൊറോണ ബാധിച്ച് മരിച്ചത്. ജന്മനാ ഹൃദ്രോഗബാധിതനായ കുട്ടിയാണ് ഇപ്പോൾ മരിച്ചിരിക്കുന്നത്. മഞ്ചേരി പയ്യനാട് സ്വദേശിയായ നാലു മാസം പ്രായമുള്ള കുട്ടിയാണ് മരിച്ചിരിക്കുന്നത്. ജന്മനാ ഹൃദ്രോഗിയായ കുട്ടിയായതിനാൽ മഞ്ചേരിയിലെയും മലപ്പുറത്തെയും ആശുപത്രികളിൽ കുട്ടിയെ എത്തിച്ചിരുന്നു. ഇവിടെ നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചിട്ടില്ല. ഇവിടങ്ങളിൽ കുട്ടിയെ […]