play-sharp-fill

പടക്കം വാങ്ങാൻ കടയിൽ കയറിയപ്പോൾ ദേഹാസ്വസ്ഥ്യം..! ആഹ്ലാദപ്രകടനത്തിനിടെ ഇടുക്കിയിൽ കോൺഗ്രസ് പ്രവർത്തകൻ കുഴഞ്ഞു വീണ് മരിച്ചു

സ്വന്തം ലേഖകൻ ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാറിൽ കോൺഗ്രസ് പ്രവർത്തകൻ കുഴഞ്ഞു വീണ് മരിച്ചു.കുറുപ്പുപാലം പ്രഭു ഭവനത്തിൽ സെൽവ കുമാർ(49) ആണ് മരിച്ചത്. കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ കോൺ ഗ്രസ് വിജയച്ചിതിനെ തുടർന്നുള്ള ആഹ്ലാദപ്രകടനത്തിനിടെയാണ് മരണം. പടക്കം വാങ്ങാൻ കടയിൽ കയറിയപ്പോൾ ദേഹാസ്വസ്ഥ്യം വന്നതിനെ തുടർന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.