ഭാര്യയും മകളും മൃതദേഹം വീഡിയോ കോളിലൂടെ കണ്ടു ; ആരും സന്ദർശിക്കാനും സ്പർശിക്കാനും അനുവദിക്കാതെ ചുള്ളിക്കൽ സ്വദേശിയുടെ മൃതദേഹം ഖബറക്കി
സ്വന്തം ലേഖകൻ കൊച്ചി: കൊറോണ ബാധിച്ച് മരിച്ച ചുള്ളിക്കൽ സ്വദേശിയുടെ മൃതദേഹം ഖബറക്കി. ആരെയും സന്ദർശിക്കാനും സ്പർശിക്കാനും അനുവദിക്കാതെയാണ് മൃതദേഹം ഖബറക്കിയത്. കൊറോണ ബാധിതനായി മരിച്ച് ചുള്ളിക്കൽ സ്വദേശിയുടെ മൃതദേഹം ഖബറക്കിയത് ലോകാരോഗ്യ സംഘടനയുടെ പ്രോട്ടോകോൾ പ്രകാരമാണ് മൃതദേഹം സംസ്‌കരിച്ചത്. ചുള്ളിക്കൽ മസ്ജിദ് ഖബർസ്ഥാനിലായിരുന്നു സംസ്‌കാരം. സംസ്‌കാര ചടങ്ങിൽ പങ്കെടുത്തത് നാലുപേർ മാത്രം. എറണാകുളം ജില്ല കളക്ടർ എസ് സുഹാസ് പള്ളി ഇമാമുമായി ആശയവിനിമയം നടത്തിയാണ് ലോകാരോഗ്യ സംഘടനയുടെ പ്രോട്ടോകോൾ പാലിച്ചുള്ള ക്രമീകരണമൊരുക്കിയത്. മൃതദേഹം പൊതിഞ്ഞുകെട്ടിയ ആവരണം പൊളിക്കാതെയാണ് ഖബറടക്കം നടത്തിയത്. മൃതദേഹം ബന്ധുക്കൾക്ക് […]