play-sharp-fill

വടകരയില്‍ ലോഡ്ജിൽ അതിഥി തൊഴിലാളികള്‍ തമ്മിൽ സംഘര്‍ഷം; ഒരാള്‍ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു; മറ്റൊരാൾ ഗുരുതര പരിക്കുകളോടെ ചികിത്സയിൽ

സ്വന്തം ലേഖകൻ കോഴിക്കോട്: വടകരയില്‍ ലോഡ്ജിൽ അതിഥി തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷതിനിടയിൽ ഒരാള്‍ മരിച്ചു. ബിഹാര്‍ സ്വദേശി സിക്കന്ദര്‍ കുമാറാണ്(19) മരിച്ചത്. മറ്റൊരാൾക്ക് സാരമായി പരിക്കേറ്റു. കഴിഞ്ഞ ദിവസം ഉച്ചയോടെ ആയിരുന്നു സംഭവം. സംഘര്‍ഷത്തെ തുടര്‍ന്ന് ഇരുവരും കെട്ടിടത്തില്‍ നിന്ന് താഴേക്ക് വീണിരുന്നു.വീഴ്ചയില്‍ ഇരുവര്‍ക്കും ഗുരുതരമായി പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും സിക്കന്ദറിനെ രക്ഷിക്കാനായില്ല. ഇജാസ് (20) എന്നയാൾക്കാണ് പരിക്കേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ വടകര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന രണ്ട് പേര്‍ ഓടി […]