കൊവോവാക്സ് വാക്സിന് ഡിസിജിഐ യുടെ വിപണന അംഗീകാരം; ബൂസ്റ്റർ ഡോസായി ഉപയോഗിക്കാനാണ് അനുമതി
സ്വന്തം ലേഖകൻ ന്യൂഡൽഹി: കൊവോവാക്സ് വാക്സിന് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ(ഡിസിജിഐ)യുടെ വിപണന അംഗീകാരം. ബൂസ്റ്റർ ഡോസായി ഉപയോഗിക്കാനാണ് അനുമതി. ആദ്യ രണ്ട് ഡോസ് കൊവിഷീല്‍ഡോ കൊവാക്‌സിനോ സ്വീകരിച്ചവര്‍ക്ക് കരുതല്‍ ഡോസായി കൊവോവാക്‌സ് ഉപയോഗിക്കാം. സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ സബ്ജക്റ്റ് എക്സ്പര്‍ട്ട് കമ്മിറ്റിയുടെ ശുപാര്‍ശയെ തുടര്‍ന്നാണ് ഡിസിജിഐയുടെ അംഗീകാരം. മുതിര്‍ന്നവര്‍ക്കുള്ള ഹെറ്ററോളജിക്കല്‍ ബൂസ്റ്റര്‍ ഡോസ് എന്ന നിലയിലാണ് കൊവോവാക്‌സിന് വിപണി അംഗീകാരം നല്‍കിയിരിക്കുന്നത്. 2021 ഡിസംബര്‍ 28ന് മുതിര്‍ന്നവരിലും 2022 മാര്‍ച്ച് 9ന് 12 മുതല്‍ 17 വയസ് വരെ […]