play-sharp-fill

വിനായകനെതിരെ കുരുക്ക് മുറുകുന്നു;   പരാതിയിൽ ഒത്തുതീർപ്പിന് തയ്യാറല്ലെന്ന് ദലിത് ആക്ടിവിസ്റ്റ്

കൽപ്പറ്റ: യുവതിയോട് ഫോണിലൂടെ അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ  നടൻ വിനായകനെതിരായ കുരുക്ക് മുറുകുന്നു. വിനായകനെതിരായ  പരാതിയിൽ ഉറച്ചു നിൽക്കുന്നുവെന്ന് ദലിത് ആക്ടിവിസ്റ്റായ പരാതിക്കാരി പറഞ്ഞു. കേസിൽ ഒത്തു തീർപ്പിന് തയ്യാറല്ലെന്നും നിയമപരമായി തന്നെ  മുന്നോട്ടുപോകുമെന്നും യുവതി വ്യക്തമാക്കി. പരാതിയിൽ ഉറച്ചു നിൽക്കുന്നതുകൊണ്ട് തന്നെ ഒറ്റപ്പെടുത്തിയെന്നും,​ സമൂഹ മാധ്യമങ്ങൾ വഴി ഒരു വിഭാഗം ആളുകൾ അപമാനിച്ചെന്നും പരാതിക്കാരി പറഞ്ഞു. എന്നാൽ കേസിൽ വിനായകൻ ഒത്തു തീർപ്പിന് ശ്രമിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. യുവതിയുടെ പരാതിയിൽ ഐ.പി.സി 506, 294 ബി, കെ.പി.എ 120, എന്നീ വകുപ്പുകളാണ് വിനായകനെതിരെ […]