play-sharp-fill

‘ ഭാഷാ യുദ്ധം’..! തൈരിന്റെ പായ്ക്കറ്റില്‍ ‘ദഹി’ വേണ്ട; ഹിന്ദി വാക്ക് പ്രിന്റ് ചെയ്യണമെന്ന നിര്‍ദേശം ഫുഡ് സേഫ്റ്റി അതോറിറ്റി പിൻവലിച്ചു; തീരുമാനം കർണാടകയിലും തമിഴ്നാട്ടിലും പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിൽ

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി: തൈരിന്റെ പായ്ക്കറ്റില്‍ ഹിന്ദി വാക്ക് പ്രിന്റ് ചെയ്യണമെന്ന നിര്‍ദേശം ഫുഡ് സേഫ്റ്റി അതോറിറ്റി പിൻവലിച്ചു.തൈര് പാക്കറ്റുകളിൽ ‘ദഹി’ എന്ന് നിർബന്ധമായി ചേർക്കേണ്ടെന്ന് കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റി (എഫ്എസ്എസ്എഐ ) അറിയിച്ചു. കർണാടകയിലും തമിഴ്നാട്ടിലും പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് തീരുമാനം. ദഹി എന്നതിനൊപ്പം തൈര് എന്നത് ഉള്‍പ്പടെ പ്രദേശിക വകഭേദങ്ങള്‍ ഉപയോഗിക്കാമെന്ന് പുതുക്കിയ ഉത്തരവില്‍ പറയുന്നു. ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ (എഫ്എസ്എസ്എഐ) നിര്‍ദേശത്തിനെതിരെ നേരത്തെ തമിഴ്‌നാട് രംഗത്തുവന്നിരുന്നു. ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇതെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പറഞ്ഞു. […]