ബിപോർജോയ് ചുഴലിക്കാറ്റ് ഇന്ന് തീരം തൊടും; അതീവജാഗ്രതയില്‍ ഗുജറാത്ത്;കച്ചില്‍ നിരോധനാജ്ഞ; പൊതുഗതാഗതത്തിന് വിലക്ക്, വൈദ്യുതി വിച്ഛേദിച്ചു

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി: അതിതീവ്ര ചുഴലിക്കാറ്റായി മാറിയ ബിപോര്‍ജോയ് ഇന്ന് തീരം തൊടും. വൈകീട്ടോടെ ഗുജറാത്തിലെ ജഖൗ തീരത്ത് ചുഴലിക്കാറ്റ് കര തൊടുമെന്നാണ് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നത്. കച്ച് – കറാച്ചി തീരത്തിന് മധ്യേ കരതൊടുന്ന ചുഴലിക്കാറ്റിന് 150 കിലോമീറ്റര്‍ വരെ വേഗതയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഗുജറാത്ത് തീരത്ത് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. തീര ജില്ലകളില്‍ നിന്നും മുക്കാല്‍ ലക്ഷത്തോളം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. സൗരാഷ്ട്ര- കച്ച് മേഖലകളില്‍ റെഡ് അലര്‍ട്ട് മുന്നറിയിപ്പുണ്ട്. കച്ചില്‍ നിരോധനാജ്ഞയും പുറപ്പെടുവിച്ചു. സുരക്ഷ മുന്‍നിര്‍ത്തി […]

ബിപോര്‍ജോയ് ചുഴലിക്കാറ്റ് തീരത്തേക്ക്; കേരളം അടക്കം എട്ടു സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം; കച്ചില്‍ റെഡ് അലര്‍ട്ട്..!

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി: ബിപോര്‍ജോയ് ചുഴലിക്കാറ്റ് തീരത്തേക്ക്. കേരളം അടക്കം എട്ടു സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജാഗ്രത നിർദ്ദേശം നൽകി. കേരളത്തിന് പുറമേ , തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര, ഗോവ, ഗുജറാത്ത്, രാജസ്ഥാന്‍, മധ്യപ്രദേശ്, കേന്ദ്ര ഭരണപ്രദേശമായ ലക്ഷദ്വീപ് എന്നിവിടങ്ങളിലാണ് ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ഗുജറാത്തില്‍ മറ്റന്നാള്‍ വരെ മത്സ്യബന്ധനം അടക്കമുള്ള എല്ലാ പ്രവര്‍ത്തനങ്ങളും പാടില്ലെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. സൗരാഷ്ട്ര- കച്ച് മേഖലയില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പ്രദേശത്തെ ബീച്ചുകളും തുറമുഖങ്ങളുമെല്ലാം അടച്ചു. ഗുജറാത്ത്, മുംബൈ തീരങ്ങളില്‍ കടല്‍ ക്ഷോഭം രൂക്ഷമായിട്ടുണ്ട്. മോശം കാലാവസ്ഥയെത്തുടര്‍ന്ന് […]

അറബിക്കടലിൽ ‘ബിപോർജോയ്’ രൂപപ്പെട്ടു; വരും മണിക്കൂറുകളിൽ തീവ്ര ചുഴലിക്കാറ്റാകും..! കേരളത്തിൽ വ്യാപക മഴയ്ക്കു സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

സ്വന്തം ലേഖകൻ തിരുവനന്തപുരം: ബിപോർജോയ് ചുഴലിക്കാറ്റ് വരും മണിക്കൂറുകളിൽ തീവ്ര ചുഴലിക്കാറ്റായി മാറാൻ സാധ്യത. ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി കേരളത്തിൽ വരും ദിവസങ്ങളിൽ വ്യാപകമായി ഇടിമിന്നലിനും കാറ്റോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. ശനിയാഴ്ച്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. വടക്ക് ദിശയിൽ സഞ്ചരിക്കുന്ന ബിപോർജോയ് ചുഴലിക്കാറ്റ് കറാച്ചി തീരത്തേക്കോ ഒമാൻ തീരത്തേക്കോ നീങ്ങാനാണ് സാധ്യത. ഇന്ന് ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. കേരള തീരത്ത് (പൊഴിയൂർ […]

ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റിന് സാധ്യത..! സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം ശക്തമായ മഴ..! ഇടിമിന്നൽ മുന്നറിയിപ്പ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം കൂടി ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇന്ന് ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴിയും തുടര്‍ന്ന് ചുഴലിക്കാറ്റ് രൂപപ്പെടാനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശനിയാഴ്ചയോടെ തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതചുഴി രൂപപ്പെടാന്‍ സാധ്യതയുണ്ട്. ഞായറാഴ്ച ഇത് ന്യൂന മര്‍ദ്ദമായും തിങ്കളാഴ്ചയോടെ തീവ്ര ന്യൂനമര്‍ദ്ദമായും ശക്തി പ്രാപിക്കും. അതിനുശേഷം വടക്ക് ദിശയിലേക്ക് മധ്യ ബംഗാള്‍ ഉള്‍ക്കടലിലേക്ക് നീങ്ങി ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാന്‍ സാധ്യതയെന്നാണ് അറിയിപ്പ്. ഇതിന്റെ […]

ആഞ്ഞടിച്ച് ബുൾ ബുൾ ; ചുഴലിക്കാറ്റിൽ ഏഴ്‌ മരണം, 25 ലക്ഷത്തോളം പേർ ക്യാമ്പുകളിൽ

കൊല്‍ക്കത്ത: ബുള്‍ ബുള്‍ ചുഴലിക്കാറ്റിൽ ഏഴ് മരണം. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ബുൾ ബുൾ ബംഗാളിനും ബംഗ്ലാദേശ് മേഖലയിലേക്ക് 120 കിമീ വേഗതയിലാണ് കരതൊട്ടത്. ബംഗ്ലാദേശിലും പശ്ചിമ ബംഗാളിലും കൂടാതെ ഒഡീഷയിലും ചുഴലിക്കാറ്റ് കനത്ത നാശം വിതച്ചിട്ടുണ്ട്. ബംഗ്ലാദേശിലൂടെ മുന്നോട്ട് നീങ്ങുന്ന ചുഴലിക്കാറ്റ് വരും മണിക്കൂറുകളില്‍ ദുര്‍ബലമാവും എന്നാണ് കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു.ഇന്നലെ അര്‍ധരാത്രിയോടെയാണ് ചുഴലിക്കാറ്റ് കര തൊട്ടത്. ഇതിനോടകം ബംഗ്ലാദേശിലും ഇന്ത്യയിലുമായി 25 ലക്ഷത്തോളം ജനങ്ങൾ  ക്യാംപുകളിലേക്ക് മാറിയതായാണ് പ്രാഥമിക വിവരം. ബുൾ ബുൾ ചുഴലിക്കാറ്റിൽ ബംഗ്ലാദേശിലും നാല് പേര്‍ മരം വീണ് […]

ബുൾബുൾ അതിതീവ്ര ചുഴലിക്കാറ്റായി മാറിയേക്കും ; സംസ്ഥാനത്ത് കനത്ത് ജാഗ്രതാ നിർദ്ദേശം

  തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ബുൾബുൾ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി മാറും. ബുൾബുൾ പശ്ചിമബംഗാൾ, ബംഗ്ലാദേശ് തീരത്തേക്കു പോകുമെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. എന്നാൽ ബുൾബുളിന്റെ സ്വാധീനം കാരണം സംസ്ഥാനത്ത് കൂടുതൽ മഴ പ്രതീക്ഷിക്കുന്നുണ്ട്. ശനിയും ഞായറും കൂടുതൽ ജില്ലകളിൽ ശക്തമായ മഴപെയ്യാൻ സാധ്യതയുണ്ട്. ഇതിനാൽ ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലും ഞായറാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, തൃശ്ശൂർ, മലപ്പുറം ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, അറബിക്കടലിൽ രൂപംകൊണ്ട ‘മഹ’ ചുഴലിക്കാറ്റിന്റെ ശക്തികുറഞ്ഞു. ഇത് ന്യൂനമർദമായി മാറിയിട്ടുണ്ട്.

ഭീതി ഒഴിയുന്നില്ല ; മഹയ്ക്ക് പിന്നാലെ ബുൾബുൾ വരുന്നു

  സ്വന്തം ലേഖകൻ കൊച്ചി : മഹ ചുഴലിക്കാറ്റിനു പിന്നാലെ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറും. ബുൾബുൾ എന്നാണ് പുതിയ ചുഴലിക്കാറ്റിന്റെ പേര്. ബുധനാഴ്ച വൈകുന്നേരത്തോടെ ന്യൂനമർദം ചുഴലിക്കാറ്റായി മാറും. ബുൾബുൾ പശ്ചിമ ബംഗാൾ, ഒഡിഷ, ബംഗ്ലാദേശ് തീരത്തേക്ക് പോകുമെന്നാണ് മുന്നറിയിപ്പ്. വെള്ളിയാഴ്ചയോടെ ചുഴലിക്കാറ്റ് അതിതീവ്രമായി മാറും. എന്നാൽ ബുൾബുൾ കേരളത്തെ നേരിട്ട് ബാധിക്കില്ല. എന്നാൽ സംസ്ഥാനത്ത് വ്യാഴാഴ്ച മുതൽ കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. വ്യാഴാഴ്ച ഇടുക്കിയിലും വെള്ളിയാഴ്ച പത്തനംതിട്ടയിലും ഇടുക്കിയിലും ശനിയാഴ്ച എറണാകുളത്തും […]