video
play-sharp-fill

പരിശീലനത്തിനിടെ നിയന്ത്രണം വിട്ട സൈക്കിൾ ലോറിയിൽ ഇടിച്ചു..! പരിക്കേറ്റ് ചികിത്സയിലായിരുന്ന പൊലീസ് ഉദ്യോ​ഗസ്ഥൻ മരിച്ചു

സ്വന്തം ലേഖകൻ തിരുവനന്തപുരം: നിർത്തിയിട്ട ലോറിയിൽ സൈക്കിൾ ഇടിച്ച് ​ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പൊലീസ് ഉദ്യോ​ഗസ്ഥൻ മരിച്ചു. കല്ലറ മരുതമൺ ​ഹിരൺ വിലാസത്തിൽ ഹിരൺരാജ് (47) ആണ് മരിച്ചത്. കേരളത്തിലെ അറിയപ്പെടുന്ന സൈക്കിളിസ്റ്റ് കൂടിയാണ് ഹിരൺരാജ്. തിരുവനന്തപുരം വിക്സ് ഭവനിൽ റൂറൽ എസ്പി ഓഫീസിലെ ഉദ്യോ​ഗസ്ഥനായിരുന്നു അദ്ദേഹം. കഴിഞ്ഞ ബുധനാഴ്ചയാണ് അപകടം. കോവളം ഭാ​ഗത്ത് സൈക്കിളിങ് പരിശീലനം നടത്തുന്നതിനിടെ നിയന്ത്രണം വിട്ട് സൈക്കിൾ നിർത്തിയിട്ട ലോറിയിൽ ഇടിച്ചു കയറുകയായിരുന്നു. ഉടനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ഇന്ന് പുലർച്ചെയോടെ മരണം സംഭവിച്ചു.