ഹെൽമറ്റ് ധരിച്ച് ബൈക്കിലെത്തി സ്ത്രീകളെ കടന്നുപിടിക്കുന്ന പ്രതിയുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു; പ്രതി സ്ഥിരം കുറ്റവാളിയാണെന്ന് പൊലീസ്.

സ്വന്തം ലേഖകൻ തിരുവനന്തപുരം: പണ്ഡിറ്റ് കോളനിയിൽ പെൺകുട്ടികളെ കടന്നു പിടിച്ച സംഭവത്തിൽ പ്രതി തിരുവനന്തപുരം നഗരത്തില്‍ സ്ഥിരം ആക്രമണം നടത്തുന്നയാളാണെന്നു പൊലീസ് സ്ഥിരീകരിച്ചു’. ഇയാളുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു കഴിഞ്ഞു. നവംബര്‍ 26 നാണ് പണ്ഡിറ്റ് കോളനിയിൽ ഇയാൾ പെണ്‍കുട്ടിയെ ആക്രമിച്ചത്. പ്രതി സ്ഥിരം സഞ്ചരിക്കുന്നത് വ്യാജ നമ്പര്‍ പ്ലേറ്റുള്ള ബൈക്കിലാണ്. നമ്പര്‍ വ്യാജമെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സംശയമുള്ള ചില ആളുകളെ കേന്ദ്രീകരിച്ചാണ് പൊലീസിന്റെ അന്വേഷണം പുരോ​ഗമിക്കുന്നത്.കഴിഞ്ഞ വര്‍ഷം ഇയാൾ പേരൂര്‍ക്കടയിൽ പെണ്‍കുട്ടിയെ കടന്നുപിടിച്ചിരുന്നു. മെഡിക്കല്‍ കോളജിന് സമീപം നടുറോഡില്‍ ലൈംഗികാവയവം പ്രദര്‍ശിപ്പിച്ച […]

പീഡനകേസിലെ പ്രതിയും പൊലീസും തമ്മിൽ സംഘർഷം ;  എസ്ഐയെ കുത്തിപരിക്കേൽപ്പിച്ച  പ്രതി ഒളിവിൽ , എസ്.ഐ ആശുപത്രിയിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: എസ്‌ഐയെ കുത്തിപരിക്കേല്‍പ്പിച്ച ശേഷം പീഡനക്കേസിലെ പ്രതി ഓടിരക്ഷപ്പെട്ടു.  പരിക്കേറ്റ എസ്.ഐ ആശുപത്രിയിൽ. ഫോര്‍ട്ട് പോലീസ് സ്റ്റേഷനിലെ എസ്‌ഐ വിമലിനെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം കരിമഠം കോളനി സ്വദേശിയായ നിയാസാണ് രക്ഷപ്പെട്ടത്. കരിമഠം കോളനിയിലാണ് സംഭവം. ഭിന്നശേഷിക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച  കേസില്‍ നിയാസിനെ അറസ്റ്റ് ചെയ്യാനെത്തിയതായിരുന്നു പോലീസ്. ഇതിനിടെ പ്രതിയായ നിയാസും സുഹൃത്തുക്കളും ചേര്‍ന്ന് പോലീസിനെ തടയുകയായിരുന്നു. ശേഷം ഒരു ബിയര്‍ കുപ്പി പൊട്ടിച്ച്‌ നിയാസ്‌ സ്വന്തം ശരീരത്തില്‍ മുറിവുണ്ടാക്കി രക്തം എസ്‌ഐയുടെ ശരീരത്തില്‍ പുരട്ടാന്‍ ശ്രമിച്ചു. ഇതിനിടെയുണ്ടായ ബലപ്രയോഗത്തില്‍ ഇയാള്‍ കുപ്പികൊണ്ട് […]