കോട്ടയത്ത് 37 പേർക്ക് കൂടി കൊവിഡ് ; ജില്ലയിൽ 450 പേർ ചികിത്സയിൽ ; 33 പേർക്ക് സമ്പർക്കത്തിലൂടെ രോഗം
സ്വന്തം ലേഖകൻ കോട്ടയം : ജില്ലയിൽ ഇന്ന് 37 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 33 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. നാലു പേർ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയവരാണ്. ഏറ്റുമാനൂരിൽ മാത്രം 12 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. 70 പേർ രോഗമുക്തരായി. നിലവിൽ 450 പേർ ചികിത്സയിലുണ്ട്. ഇതുവരെ ആകെ 1499 പേർക്ക് രോഗം ബാധിച്ചു.1046 പേർ രോഗമുക്തരായി. പുതിയതായി 862 സാമ്പിളുകളുടെ പരിശോധനാ ഫലമാണ് ലഭിച്ചത്. 1015 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. മറ്റു സംസ്ഥാനങ്ങളിൽനിന്ന് എത്തിയ 94 പേരും വിദേശത്തുനിന്ന് വന്ന […]