play-sharp-fill

കോവിഡ് വന്ന്‌പോയവരും വാക്‌സിന്‍ എടുക്കണം; ബൂസ്റ്റര്‍ വാക്‌സിന്‍ പ്രതിരോധശേഷി കൂട്ടും

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: കൊവിഡ് ബാധിച്ച് ഭേദമായവരും പ്രതിരോധ വാക്സിന്‍ എടുക്കണം. കൊവിഡ് ബാധിച്ചവര്‍ക്ക് രോഗമുക്തി നേടി നാലാഴ്ചയ്ക്കുള്ളിലാണ് വാക്സിന്‍ നല്‍കുക. രോഗം ഭേദമായെന്ന് കരുതി ആരും വാക്സിനേഷന്‍ എടുക്കാതിരിക്കരുതെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചു. രോഗബാധ ശരീരത്തില്‍ സ്വാഭാവികമായ ആന്റിബോഡി ഉല്പാദിപ്പിച്ച് പ്രതിരോധശേഷി ഉണ്ടാക്കുമെങ്കിലും ചുരുങ്ങിയ കാലത്തേക്ക് മാത്രമെ ഇത് നിലനില്‍ക്കൂവെന്നാണ് ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നത്. ബൂസ്റ്റര്‍ വാക്‌സിന്‍ കൂടി നല്‍കുന്നതോടെയുള്ള പ്രതിരോധശേഷി കൂടും. ആരോഗ്യപ്രവര്‍ത്തകരില്‍ കൊവിഡ് ബാധിതരായവര്‍ക്ക് നിലവില്‍ വാക്‌സിന്‍ നല്‍കില്ല. രോഗബാധയുമായി വാക്‌സിനേഷന് ചെല്ലുന്നത് വ്യാപനത്തിന് ഇടയാക്കുമെന്നതിനാലാണിത്. രണ്ടുഘട്ടമായുള്ള വാക്‌സിന്‍ സ്വീകരിച്ചാലും പിന്നെയും 14 […]

കോട്ടയം ജില്ലയില്‍ കോവിഡ് വാക്സിന്‍ ഡ്രൈ റണ്‍ വിജയം; വീഡിയോ ഇവിടെ കാണാം

സ്വന്തം ലേഖകന്‍ കോട്ടയം: ജില്ലയില്‍ കോവിഡ് വാക്‌സിനേഷന് മുന്നോടിയായുള്ള ഡ്രൈ റണ്‍ വിജയകരമായി പൂര്‍ത്തീകരിച്ചു. കോട്ടയം ജനറല്‍ ആശുപത്രി, ഇടയിരിക്കപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രം, ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവ മെഡിസിറ്റി എന്നിവിടങ്ങളിലാണ് കുത്തിവയ്പ്പ് ഒഴികെയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചത്. മൂന്ന് കേന്ദ്രങ്ങളിലും ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 25 പേര്‍ വീതം സ്വീകര്‍ത്താക്കളായി പങ്കെടുത്തു. കോവിന്‍ സോഫ്റ്റ് വെയറില്‍ രജിസ്റ്റര്‍ ചെയ്ത് വാക്സിന്‍ സ്വീകരിക്കാനെത്തുന്നവരുടെ വ്യക്തിവിവരങ്ങള്‍ സ്ഥിരീകരിക്കുന്നതുമുതല്‍ വാക്സിന്‍ സ്വീകരിച്ച് അരമണിക്കൂര്‍ നിരീക്ഷണത്തിനുശേഷം മടങ്ങുന്നതു വരെയുള്ള ഘട്ടങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നു. വാക്സിന്‍ സ്വീകരിക്കുന്നവരില്‍ ആര്‍ക്കെങ്കിലും പാര്‍ശ്വഫലങ്ങള്‍ ഉണ്ടായാല്‍ കണ്‍ട്രോള്‍ റൂമില്‍ […]

നാല് ജില്ലകളില്‍ ഇന്ന് മുതല്‍ കോവിഡ് വാക്‌സിന്‍ ഡ്രൈ റണ്‍; വാക്‌സിനേഷന് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 3.13 ലക്ഷം പേര്‍

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഇന്ന് മുതല്‍ കോവിഡ് വാക്‌സിന്‍ ഡ്രൈ റണ്‍. തിരുവനന്തപുരം, പാലക്കാട്, ഇടുക്കി, വയനാട് ജില്ലകളിലാണ് ആദ്യ ഘട്ടത്തില്‍ ഡ്രൈ റണ്‍ ആരംഭിക്കുന്നത്. രാവിലെ 11 മണി വരെയാണ് ഡ്രൈ റണ്‍ നടത്തുന്നത്. തിരുവനന്തപുരത്ത് ആരോഗ്യമന്ത്രിയുടെ മേല്‍നോട്ടത്തിലാണ് ഡ്രൈ റണ്‍ നടത്താനൊരുങ്ങുന്നത്. സംസ്ഥാനത്ത് വാക്സിനേഷന് ഇതുവരെ 3.13 ലക്ഷം പേരാണ് രജിസ്റ്റര്‍ ചെയ്തത്. ഓരോ കേന്ദ്രത്തിലും 25 ആരോഗ്യപ്രവര്‍ത്തകര്‍ വീതമാണ് ഉള്ളത്. സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കും മറ്റ് ജീവനക്കാര്‍ക്കുമാണ് ആദ്യഘട്ടത്തില്‍ വാക്സിനേഷന്‍ നല്‍കാനായി തീരുമാനിച്ചത്. പക്ഷേ, ചില […]

പുതുവർഷത്തിൽ പ്രതീക്ഷയുടെ തിരിവെട്ടം…! കേരളത്തിലെ നാല് ജില്ലകളിൽ നാളെ കോവിഡ് വാക്‌സിൻ ട്രയൽ റൺ

സ്വന്തം ലേഖകൻ തിരുവനന്തപുരം: പുതുവർഷത്തിൽ തെളിയുന്നു പ്രതീക്ഷയുടെ തിരിവെട്ടം. ഇന്ത്യയിൽ കോവിഡ് വാക്‌സിന്റെ ഡ്രൈ റൺ ആരംഭിക്കുമെന്ന ആരോഗ്യമന്ത്രാലയത്തിന്റെ പ്രഖ്യാപനത്തിനു പിന്നാലെ സംസ്ഥാനത്തെ നാല് ജില്ലകളിൽ നാളെ കോവിഡ് വാക്‌സിൻ ട്രയൽ നടത്തും. തിരുവനന്തപുരം, ഇടുക്കി, വയനാട്, പാലക്കാട് ജില്ലകളിലാണ് കോവിഡ് വാക്‌സിൻ ട്രയൽ റൺ നടക്കുക. ജില്ലകളിലെ സർക്കാർ ആശുപത്രികൾക്ക് പുറമെ സ്വകാര്യ ആശുപത്രികളിലും ട്രയൽ നടക്കും. അതേസമയം രാജ്യത്ത് നടക്കാനിരിക്കുന്ന രണ്ടാമത് ഡ്രൈ റൺ ആണിത്. ഡിസംബർ 28, 29 തീയതികളിൽ ആസാം, ആന്ധ്ര പ്രദേശ്, പഞ്ചാബ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിൽ […]