കേരളം വീണ്ടും കടുത്ത നിയന്ത്രണങ്ങളിലേക്ക്…! പൊതുയിടങ്ങളിലെ തിരക്ക് കുറയ്ക്കാൻ വർക്ക് ഫ്രം ഹോം നിർദേശം; രാത്രികാല കർഫ്യൂ ഏർപ്പെടുത്തണമെന്ന് പൊലീസ് : ഉന്നതലയോഗം ഉടൻ
സ്വന്തം ലേഖകൻ തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് പൊലീസ്. പൊതു ഇടങ്ങളിലെ തിരക്കു കുറയ്ക്കാൻ കർശന നടപടികൾ ഉൾപ്പടെയുളള നിർദേശങ്ങൾ പൊലീസ് ചീഫ് സെക്രട്ടറിക്ക് മുൻപാകെ സമർപ്പിച്ചു. രോഗ വ്യാപനം കുറയ്ക്കുന്നതിന് രാത്രികാല കർഫ്യൂ ഏർപ്പെടുത്തണമെന്നതാണ് മുഖ്യ നിർദേശം. പൊതു ഇടങ്ങളിലെ തിരക്ക് കുറയ്ക്കാൻ വർക്ക് ഫ്രം ഹോം വീണ്ടും നടപ്പാക്കണമെന്ന നിർദേശവുമുണ്ട്. സർക്കാർ ഓഫിസുകളിൽ വർക്ക് ഫ്രം ഹോം വീണ്ടും ഏർപ്പെടുത്തണം. സ്വകാര്യ സ്ഥാപനങ്ങളെ ഇതിനായി പ്രേരിപ്പിക്കണമെന്നും നിർദേശത്തിൽ പറയുന്നു. രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ സ്വീകരിക്കേണ്ട നടപടികൾ ചർച്ച […]