ചികിത്സയില്ലാതെ മരിച്ചുവീഴുന്നവരിൽ ഗർഭിണികളും കുഞ്ഞുങ്ങളും ;ഓക്‌സിജൻ ലഭിക്കാതെ പിടഞ്ഞുവീണ് മരിക്കുന്നത് ആയിരങ്ങൾ ; വരാൻ പോകുന്നത് പ്രതിദിനം അയ്യായിരത്തിലധികം പേർ മരിക്കുന്ന നാളുകളെന്ന് റിപ്പോർട്ട് ; മൃതദേഹങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്ന ചുടലപറമ്പുകളുടെ ദൃശ്യങ്ങൾ പുറത്ത് : ഇന്ത്യ പ്രാണവായുവിനായി കേഴുന്നുവെന്ന് പാശ്ചാത്യമാധ്യമങ്ങൾ
സ്വന്തം ലേഖകൻ ന്യൂഡൽഹി: കോവിഡ് വൈറസിന്റെ ആദ്യ തരംഗത്തെ പിടിച്ചുകെട്ടി ലോകത്തിന് തന്നെ മാതൃകയായ രാജ്യമായിരുന്നു ഇന്ത്യ. എന്നാൽ കോവിഡിന്റെ തരംഗത്തിൽ കോവിഡ് രോഗികൾക്ക് മെച്ചപ്പെട്ട ചികിത്സ പോലും നൽകാനാകാതെ പകച്ചു നിൽക്കുകയാണ് രാജ്യം. കോവിഡിന്റെ ആദ്യ വരവിൽ ഇന്ത്യയുടെ വിജയഗാഥകൾ ആഘോഷമാക്കിയ പാശ്ചാത്യ മാധ്യമങ്ങളുടെ തലക്കെട്ടുകൾ ഇന്ത്യൻ ദുരന്തകഥകളാണ്. കോവിഡിൽ ഇന്ത്യയിലെ ആരും സുരക്ഷിതരല്ലെന്നാണ് പ്രമുഖ ബ്രിട്ടീഷ് മാധ്യമം എഴുതിയത്. രാജ്യത്തിന്റെ എല്ലാ കോണുകളിലേക്കും രോഗം അതിവേഗം വ്യാപിക്കുകയാണെന്നും റിപ്പോർട്ട് ചെയ്യുന്നു. ബുധനാഴ്ച മുതൽ ഓരോ ദിവസവും പുതിയതായി രോഗം സ്ഥിരീകരിക്കപ്പെടുന്നവരുടെ എണ്ണം […]