play-sharp-fill

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നതിൽ ഏറ്റവും മുന്നിൽ തിരുവനന്തപുരം ജില്ല ; വ്യാപനം രൂക്ഷമായിട്ടും മാസ്ക് താടിയിൽ തന്നെ തൂക്കുന്നവരുടെ എണ്ണം കൂടി ; വരും ദിവസങ്ങൾ നിർണായകമെന്ന് മുന്നറിയിപ്പ് നൽകിയിട്ടും ജാഗ്രത കൈവിടുന്നു

സ്വന്തം ലേഖകൻ തിരുവനന്തപുരം : കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ കഴിഞ്ഞ ദിവസം 236 പേര്‍ക്കെതിരെ കേസെടുത്തു. 57 പേരാണ് ഇന്നലെ മാത്രം അറസ്റ്റിലായത്. മാസ്‌ക് ധരിക്കാത്ത 862 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. നാല് വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു. തിരുവനന്തപുരത്താണ് ഏറ്റവുമധികം ലംഘനങ്ങൾ നടന്നത്. സിറ്റിയിൽ 115ഉം റൂറലിൽ – 16ഉം കേസുകലാണുള്ളത്. 32പേരെ അറസ്റ്റ് ചെയ്യുകയും മൂന്ന് വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. കോട്ടയത്ത് ഒരു കേസ് മാത്രമാണ് കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. മറ്റ് ജില്ലകളിലെ കണക്കുകൾ ചുവടെ..(കേസിന്റെ […]

പുതുവത്സരാഘോഷം ഡ്രോൺ നിരീക്ഷിക്കും…! കോവിഡ് പ്രോട്ടോക്കോൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി

സ്വന്തം ലേഖകൻ തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പുതുവത്സരാഘോഷ പരിപാടികൾക്ക് നിയന്ത്രണം കർശനമായി നടപ്പാക്കാൻ സംസ്ഥാന പോലീസ് മേധാവിയുടെ നിർദ്ദേശം എല്ലാ ജില്ലാ പൊലീസ് മേധാവിമാർക്കും. ആഘോഷങ്ങളുടെ ജനക്കൂട്ടവും ആഘോഷങ്ങളും ഡിസംബർ 31 ന് രാത്രി 10 മണിക്ക് ശേഷം ഉണ്ടാകില്ലെന്നും പോലീസ് ഉറപ്പുവരുത്തും. നിരീക്ഷണം കർശനമാക്കാൻ പ്രധാനകേന്ദ്രങ്ങളിൽ നിരീക്ഷണത്തിന് ഡ്രോൺ നിരീക്ഷണവും പൊലീസ് ഏർപ്പെടുത്തിയിട്ടുണ്ട്.ശബ്ദകോലാഹലങ്ങൾ തടയുന്നതിനും നടപടി സ്വീകരിക്കും. ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ള പൊലീസ് പ്രെടോളിങ്ങിനായി നിയോഗിച്ചിട്ടുണ്ട്.   സംസ്ഥാന അതിർത്തികൾ, തീരപ്രദേശങ്ങൾ, ട്രെയിനുകൾ എന്നിവിടങ്ങളിൽ ലഹരികടത്ത് തടയാനായി പ്രത്യേക പരിശോധന നടത്തും. മദ്യപിച്ചുള്ള […]

സംസ്ഥാനത്ത് നിയന്ത്രണങ്ങളോടെ ഈദ് നമസ്‌കാരം ; ഈദ് നമസ്‌കാരത്തിന് ആളുകളുടെ എണ്ണം പരമാവധി കുറയ്ക്കണമെന്ന് മുഖ്യമന്ത്രി

സ്വന്തം ലേഖകൻ തിരുവനന്തപുരം : കോവിഡ് പ്രതിസന്ധിയ്ക്കിടയിൽ നടക്കുന്ന ഈദ് ആഘോഷങ്ങളിൽ നിയന്ത്രണങ്ങളോടെ നമസ്‌കാരം നടത്താമെന്ന് മുഖ്യമന്ത്രി. ഈദ് നമസ്‌കാരത്തിന് നിർബന്ധമായും കോവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളത്തിൽ അറിയിച്ചു. ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും മനുഷ്യ സ്‌നേഹത്തിന്റെയും മഹത്തായ സന്ദേശമാണ് പെരുന്നാൾ നൽകുന്നതെന്നും ഈ മഹത്തായ സന്ദേശം ജീവിതത്തിൽ പുതുക്കുന്നതിന് അവസരമാകണമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കോവിഡ് കാലത്ത് പതിവ് ആഘോഷത്തിന് സാഹചര്യമില്ല. വളരെ കുറച്ച് തീർത്ഥാടകരാണ് ഹജ്ജ് കർമ്മം നിർവഹിക്കുന്നത്. ഇവിടെ പള്ളികളിൽ പെരുന്നാൾ നമസ്‌കാരം അനുവദിച്ചിട്ടുണ്ട്. എന്നാൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് […]

സംസ്ഥാനത്ത് വൈറസ് വ്യാപനം രൂക്ഷമായതോടെ കൊവിഡ് പ്രോട്ടോക്കോളിൽ മാറ്റം വരുത്തി ആരോഗ്യവകുപ്പ് അധികൃതർ ; രോഗികളെ ഡിസ്ചാർജ് ചെയ്യുന്നതിന് മുൻപ് ആന്റിജൻ പരിശോധന നടത്തും : നിർദ്ദേശങ്ങൾ ഇങ്ങനെ

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പർക്കത്തിലൂടെയുള്ള വൈറസ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ കൊവിഡ് ചികിത്സാ പ്രോട്ടോകോളിൽ മാറ്റങ്ങൾ വരുത്തി ആരോഗ്യവകുപ്പ് അധികൃതർ. രോഗികളെ ഇനിമുതൽ ഡിസ്ചാർജ് ചെയ്യുന്നതിനു മുൻപ് ആന്റിജൻ പരിശോധനയായിരിക്കും നടത്തുക. പിസിആർ ടെസ്റ്റ് നടത്തണമെന്ന മുൻ ഉത്തരവ് തിരുത്തി. രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് ഡിസ്ചാർജ് പ്രോട്ടോക്കോളിൽ മാറ്റം വരുത്തിയിരിക്കുന്നത്. ഡിസ്ചാർജ് ചെയ്യുന്നതിനു മുൻപ് രണ്ട് തവണ പിസിആർ ടെസ്റ്റ് നടത്തി കോവിഡ് നെഗറ്റീവ് ആയെന്ന് ഉറപ്പിക്കണമെന്നായിരുന്നു നേരത്തെയുള്ള ഡിസ്ചാർജ് പ്രോട്ടോകോൾ. പിന്നീട് ഇത് ഒരു തവണ ടെസ്റ്റ് ചെയ്താൽ മതി […]

ലോക് ഡൗൺ ലംഘിച്ച് കുളം നവീകരണം : കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിന് എം.എൽ.എ ബി. സത്യനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്

സ്വന്തം ലേഖകൻ ആറ്റിങ്ങൽ: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക് ഡൗൺ ലംഘിച്ച ആറ്റിങ്ങൽ എം.എൽ.എ ബി. സത്യനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്. കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിനാണ് കേസെടുക്കാൻ കോടതി ഉത്തരവിട്ടിരിക്കുന്നത്. ആറ്റിങ്ങൽ ബി.സത്യൻ ഉൾപ്പെടെ കണ്ടാലറിയാവുന്ന നൂറോളം പേർക്കെതിരെയാണ് കേസെടുക്കാൻ ഉത്തരവ് ഇട്ടിരിക്കുന്നത്. ആറ്റിങ്ങൽ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസെടുക്കാൻ ഉത്തരവിട്ടിരിക്കുന്നത്. ലോക്ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ച് ജൂൺ 10 ന് കാരക്കാച്ചി കുളം നവീകരണം ഉദ്ഘാടം നടത്തിയെന്നാണ് എം.എൽ.എയ്‌ക്കെതിരെ പരാതി ഉയർന്നിരിക്കുന്നത്. കേരള എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ് […]