play-sharp-fill

ഒറ്റ ഫ്രെയിമില്‍ 51 ചിതകള്‍ ഒരുമിച്ച് എരിയുന്നു; നമ്മുടെ തലസ്ഥാനത്തൊരുങ്ങിയ ഈ ശവപ്പറമ്പ് ഒരു മുന്നറിയിപ്പാണ്; അവര്‍ക്കും നമ്മള്‍ക്കും ഇടയില്‍ ഒരു അണുവിന്റ അകലമേയുള്ളൂ; ലോകത്തിന് നൊമ്പരമായി മാറി ഇന്ത്യയില്‍ നിന്നുള്ള ചിത്രം

സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: കോവിഡിന്റെ ഭീകരത ഒപ്പിയെടുത്ത ഇന്ത്യയില്‍ നിന്നുള്ള ചിത്രം ലോകശ്രദ്ധ നേടുന്നു. ഒരൊറ്റ ഫ്രെയിമില്‍ അന്‍പത്തിയൊന്ന് മൃതദേഹങ്ങള്‍ എരിഞ്ഞടങ്ങുന്ന ചിത്രം ഡല്‍ഹിയില്‍ നിന്നാണ് പകര്‍ത്തിയിരിക്കുന്നത്. കോവിഡ് ബാധിച്ച മരിച്ച ആളുകളെ സംസ്‌കരിക്കാന്‍ ആവശ്യമായ സംവിധാനങ്ങള്‍ കുറഞ്ഞ് വരികയാണ് രാജ്യത്ത്. മതത്തിന്റെ പേരില്‍ വര്‍ഗീയ കലാപങ്ങള്‍ ഉടലെടുക്കുന്ന നമ്മുടെ നാട്ടില്‍, കോവിഡ് ബാധിച്ച് മരിക്കുന്ന എല്ലാവര്‍ക്കും ഒരേ രീതിയിലാണ് അന്ത്യകര്‍മ്മം ഒരുക്കുന്നത്. മതപരമായ ചടങ്ങുകള്‍ പോയിട്ട്, ഉറ്റവര്‍ക്ക് കാണാന്‍ പോലും കഴിയാതെയാണ് ഓരോ മനുഷ്യ ജീവനും യാത്രയാകുന്നത്. കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗം […]

രാജ്യത്ത് കോവിഡ് രണ്ടാം തരംഗം ഗുരുതര സാഹചര്യത്തിലേക്ക് ; ആളുകളുടെ അലംഭാവം കൊവിഡ് കേസുകള്‍ വര്‍ധിക്കാന്‍ കാരണമായി ; ദില്ലിയിൽ കാറില്‍ തനിച്ച്‌ സഞ്ചരിക്കുന്നവര്‍ക്കും മാസ്ക് നിര്‍ബന്ധമാക്കി; കൈവിട്ട് പോകുമോ കരുതൽ?

സ്വന്തം ലേഖകൻ ദില്ലി: രാജ്യത്ത് കോവിഡ് രണ്ടാം തരംഗം ഗുരുതര സാഹചര്യത്തിലേക്ക്. ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ ഒരു ലക്ഷത്തി പതിനയ്യായിരത്തി എഴുനൂറ്റിമുപ്പത്തിയാറ് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.   രാജ്യത്ത് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തശേഷമുള്ള ഏറ്റവും വലിയ പ്രതിദിന വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി ഇരുപത്തിയെട്ട് ലക്ഷമായി. 24 മണിക്കൂറിനുള്ളില്‍ 630 പേര്‍ കൊവിഡ് ബാധിച്ച്‌ മരിച്ചു.   ആര്‍ടിപിസിആര്‍ പരിശോധന കര്‍ശനമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദ്ദേശം നല്‍കി. മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, ദില്ലി, കര്‍ണാടക, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലാണ് ഏറ്റവും വലിയ […]