സംസ്ഥാനത്ത് ഇന്ന് 176കോവിഡ് മരണം ; 28,514പേർക്ക് രോഗം സ്ഥിരീകരിച്ചു ; എസ്.എസ്.എൽ.സി ഐ.ടി പ്രാക്ടിക്കൽ പരീക്ഷ ഒഴിവാക്കി; ബ്ലാക്ക് ഫംഗസുമായി ബന്ധപ്പെട്ട് പരക്കുന്ന സന്ദേശങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ല; ജാഗ്രത തുടരണം
സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 28,514പേർക്ക് കോവിഡ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ എസ്.എസ്.എൽ.സി ഐ.ടി പ്രാക്ടിക്കൽ പരീക്ഷ ഒഴിവാക്കി. അതേസമയം, ജൂൺ 21മുതൽ ജൂലൈ 7വരെ പ്ലസ് ടു, വി.എച്.എസ്.സി പ്രാക്ടിക്കൽ പരീക്ഷകൾ നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. വാക്സിൻ എടുത്തവർ സുരക്ഷിതരാണെങ്കിലും രോഗവാഹകരായേക്കാം. മലപ്പുറം 3932, തിരുവനന്തപുരം 3300, എറണാകുളം 3219, പാലക്കാട് 3020, കൊല്ലം 2423, തൃശൂര്‍ 2404, ആലപ്പുഴ 2178, കോഴിക്കോട് 1971, കോട്ടയം 1750, കണ്ണൂര്‍ 1252, ഇടുക്കി 987, പത്തനംതിട്ട 877, കാസര്‍ഗോഡ് 702, വയനാട് 499 […]