കോവിഡ് മുക്തരില്‍ അപൂര്‍വ്വവും അപകടകരവുമായ ഫംഗസ് ബാധ കണ്ടെത്തിയതായി ഡോക്ടര്‍മാര്‍; കാഴ്ച നശിക്കും, മൂക്കും താടിയെല്ലും നഷ്ടമാകും, മരണത്തിനും കാരണമായേക്കാം
സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: കാഴ്ചനഷ്ടത്തിനും മരണത്തിനും വരെ കാരണമായേക്കാവുന്ന മ്യുകോര്‍മൈകോസിസ് എന്ന രോഗം ബാധിച്ച നിരവധി രോഗികള്‍ ചികിത്സ തേടിയെത്തുന്നതായി ഡല്‍ഹിയിലെ സര്‍ ഗംഗാറാം ആശുപത്രിയിലെ ഇഎന്‍ടി സര്‍ജന്മാര്‍. കോവിഡ് രോഗ മുക്തരിലാണ് കാഴ്ച നശിക്കുന്നതിനും മരണത്തിനും വരെയും കാരണമായേക്കാവുന്ന അപൂര്‍വവും അപകടകരവുമായ ഫംഗസ് ബാധ കണ്ടെത്തിയതായി പറയപ്പെടുന്നത്. ഡല്‍ഹിയിലാണ് അപൂര്‍വ്വവും അപകടകരവുമായ ഫംഗസിനെ കണ്ടെത്തിയത്. കോവിഡിനോട് അനുബന്ധിച്ച് ഈ ഫംഗസ് ബാധയുണ്ടാകുന്നത് പരിഭ്രാന്തി സൃഷ്ടിക്കുന്നു. കഴിഞ്ഞ 15 ദിവസത്തിനിടെ ഈ ഫംഗസ് ബാധയുമായി 13 രോഗികളാണ് ആശുപത്രിയിലെത്തിയത്. ഇവരില്‍ അഞ്ച് പേര്‍ക്ക് മരണം […]