play-sharp-fill

ലോക് ഡൗണിനെ തുടര്‍ന്ന് സര്‍വീസ് നിര്‍ത്തിവെച്ച എയര്‍ ഇന്ത്യാ വിമാനങ്ങള്‍ മെയ് പകുതിയോടെ പറന്നേക്കും ; ജീവനക്കാരോട് തയ്യാറാവാന്‍ നിര്‍ദ്ദേശം

സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: കൊറണ വൈറസ് വ്യാപനം തടയുന്നതിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് സമ്പൂര്‍ണ്ണ അടച്ചിടല്‍ പ്രഖ്യാപിച്ചതോടെ നിര്‍ത്തിവെച്ച സര്‍വീസ് പുനരാരംഭിക്കാന്‍ പ്രമുഖ പൊതുമേഖല വിമാന കമ്പനിയായ എയര്‍ ഇന്ത്യ നീക്കം ആരംഭിച്ചു. ലോക് ഡൗണ്‍ പിന്‍വലിച്ചാല്‍ മെയ് പകുതിയോടെ ഭാഗികമായി സര്‍വീസ് പുനരാരംഭിക്കാനുളള ശ്രമങ്ങളാണ് എയര്‍ ഇന്ത്യയില്‍ നടന്നുവരുന്നത്. വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ മെയ് 3 ന് അവസാനിക്കും. എന്നാല്‍ രോഗ വ്യാപനം ഏറെയുള്ള ലോക്ക്ഡൗണ്‍ നീട്ടണമെന്നാണ് വിവിധ സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടത്. മെയ് പകുതിവരെ ലോക്ക്ഡൗണ്‍ നീട്ടാനുളള സാധ്യതയാണ് നിലനില്‍ക്കുന്നത്. […]