കൊറോണ വൈറസ് ബാധ : പത്തനംതിട്ടയിലും കൊല്ലത്തും അഞ്ച് പേർ വീതവും കോട്ടയത്ത് മൂന്ന് പേരും നിരീക്ഷണത്തിൽ ; എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമെന്ന് ആരോഗ്യവകുപ്പ് അധികൃതർ
സ്വന്തം ലേഖകൻ തിരുവനന്തപുരം: കൊറോണ ബാധിച്ചവരുടെ ആരോഗ്യനില തൃപ്തികരം. വൈറസ് ബാധ സ്ഥിരീകരിച്ച അഞ്ച് റാന്നി സ്വദേശികൾക്ക് പുറമേ പതിമൂന്നു പേർക്ക് കൂടി രോഗലക്ഷണം. പത്തനംതിട്ടയിലും കൊല്ലത്തും അഞ്ചുവീതവും കോട്ടയത്ത് മൂന്നുപേരുമാണ് ഐസലേഷനിൽ കഴിയുന്നത്. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. […]