സംസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരം : 18 കോവിഡ് കേസുകളുടെ ഉറവിടം അജ്ഞാതം ; ഉറവിടം അജ്ഞാതമായ കേസുകളിൽ മൂന്നെണ്ണം കോട്ടയത്ത്
സ്വന്തം ലേഖകൻ തിരുവനന്തപുരം : കേരളത്തിൽ കോവിഡ് വ്യാപനം അതീവ രൂക്ഷമാകുന്നു. സംസ്ഥാനത്ത് കൊറോണ വൈറസ് സ്ഥിരീകരിച്ചവരിൽ ഉറവിടം അറിയാത്ത 41 കേസുകളാണ് ഉള്ളതെന്നും ഇവയിൽ 18 കേസുകളിൽ ഉറവിടം അജ്ഞാതമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ബാക്കിയുള്ള 23 കേസുകളിൽ അന്വേഷണം പരോഗമിക്കുകയാണ്. ഉറവിടം സ്ഥിരീക്കാത്ത കേസുകളിൽ മൂന്നെണ്ണം കോട്ടയത്താണ്. കോട്ടയത്തിന് പുറമെ തിരുവനന്തപുരം, പാലക്കാട്, മലപ്പുറത്തും മൂന്നെണ്ണം വീതവും, കൊല്ലം, ഇടുക്കി ജില്ലകളിൽ രണ്ടെണ്ണം വീതവും കോഴിക്കോട്,തൃശൂർ എന്നിവിടങ്ങളിൽ ഒരോ കേസുകളുടെയും ഉറവിടം അജ്ഞാതമാണ്. കേരളത്തിൽ ജൂൺ 30 വരെയുണ്ടായ […]